Webdunia - Bharat's app for daily news and videos

Install App

Abraham Ozler Second Part: രണ്ടാം ഭാഗത്തിനുള്ള സാധ്യത തുറന്നിട്ട് ഓസ്‌ലര്‍; ഈ വര്‍ഷം ഉണ്ടാകുമോ?

രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടാണ് ഓസ്‌ലര്‍ അവസാനിക്കുന്നത്

രേണുക വേണു
വെള്ളി, 12 ജനുവരി 2024 (16:20 IST)
Abraham Ozler: ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'എബ്രഹാം ഓസ്‌ലര്‍' തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് മൂന്ന് കോടിക്കടുത്ത് ചിത്രം കളക്ട് ചെയ്‌തെന്നാണ് വിവരം. പ്രേക്ഷകരുടെ തിരക്ക് കാരണം 150 ലേറെ പുതിയ സ്‌ക്രീനുകളില്‍ കൂടി ചിത്രം ചാര്‍ട്ട് ചെയ്തിട്ടുണ്ട്. 
 
രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടാണ് ഓസ്‌ലര്‍ അവസാനിക്കുന്നത്. പ്രധാന കഥാപാത്രമായ അബ്രഹാം ഓസ്‌ലറിന്റെ കുടുംബത്തിനു എന്ത് സംഭവിച്ചു എന്ന് ചിത്രത്തില്‍ കാണിക്കുന്നില്ല. ഭാര്യയും മകളും അടങ്ങുന്ന ഓസ്‌ലറിന്റെ കുടുംബം കാണിച്ചാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് ഭാര്യയും മകളും അപകടത്തില്‍പ്പെടുന്നു. ഇവര്‍ക്ക് എന്ത് സംഭവിച്ചെന്ന് ഓസ്‌ലറിന് ഇപ്പോഴും അറിയില്ല. ഓസ്‌ലറിന്റെ ഭാര്യക്കും മകള്‍ക്കും എന്ത് സംഭവിച്ചു എന്നതിന്റെ സൂചന അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്. രണ്ടാം ഭാഗത്തിനു വേണ്ടിയാണ് ഇങ്ങനെയൊരു അവസാനം സിനിമയില്‍ കാണിച്ചതെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. എന്തായാലും ഓസ്‌ലറിലെ പല സംശയങ്ങള്‍ക്കും ഉള്ള മറുപടി രണ്ടാം ഭാഗത്തിലായിരിക്കും ലഭിക്കുകയെന്ന് ആരാധകര്‍ കരുതുന്നു. 
 
ഓസ്‌ലറില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. നിര്‍ണായകമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കൂടി സാന്നിധ്യമാണ് ഓസ്‌ലര്‍ ഇത്ര വലിയ വിജയമാകാന്‍ കാരണമായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

അടുത്ത ലേഖനം
Show comments