Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മാധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയതും, ദിലീപിനെ തിരിച്ചെടുത്തതും നിഗൂഢമായ ചർച്ചക്ക് ശേഷം'

'ദിലീപിനെ തിരിച്ചെടുത്തത് നിഗൂഢമായ ചർച്ചക്ക് ശേഷം'

'മാധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയതും, ദിലീപിനെ തിരിച്ചെടുത്തതും നിഗൂഢമായ ചർച്ചക്ക് ശേഷം'
, വെള്ളി, 29 ജൂണ്‍ 2018 (11:28 IST)
താരസംഘടനയായ അമ്മയിൽ നിന്ന് നടിമാർ കൂട്ടമായി രാജിവെച്ചതിനെത്തുടർന്നും ദിലീപിനെ തിരിച്ചെടുത്തതിനെത്തുടർന്നും സിനിമാ മേഖലയിൽ വിള്ളൽ വീണിരിക്കുകയാണ്. ഇതിനെതിരെ പ്രതികരണവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതിൽ പ്രതിഷേധവുമായി നടനും സംവിധായകനുമായ പി. ബാലചന്ദ്രൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. നിഗൂഢമായ ചർച്ചക്ക് ശേഷം അമ്മയുടെ ജനറൽ ബോഡി മീറ്റിങിൽ പൊടുന്നനെ തീരുമാനങ്ങൾ ഉണ്ടാകുകയായിരുന്നെന്ന് അദ്ദേഹം പറയുന്നു.
 
പി.ബാലചന്ദ്രന്റെ വാക്കുകൾ–
 
‘മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്കും, ദിലീപിനെ തിരിച്ചെടുത്ത നടപടിയും നിഗൂഢമായ ചർച്ചക്ക് ശേഷം അമ്മയുടെ ജനറൽ ബോഡി മീറ്റിങിൽ പൊടുന്നനെ അറിയിക്കുകയായിരുന്നു. അപ്പോൾ തന്നെ പ്രതികരിക്കാൻ കഴിയാതെ പോയതിൽ പശ്ചാത്താപമുണ്ട്. 
 
ധാർമ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല. മോഹൻലാലിനെയും മമ്മൂട്ടിയെയും മുൻപിൽ നിർത്തി, ഒരു സംഘം സ്ഥാപിത താൽപര്യക്കാർ കരുക്കൾ നീക്കുകയാണെന്നു മറ്റു പലരേയുംപോലെ ഞാനും വിശ്വസിക്കുന്നു. മുറിവേൽക്കുന്ന സ്ത്രീത്വത്തോടൊപ്പം എന്നും ഉണ്ടാകും.’

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറ്റ് വഴിയില്ല? ഒത്തുതീർപ്പിനൊരുങ്ങി അമ്മ; മോഹൻലാൽ നടിമാരുമായി ചർച്ച നടത്തും, ദിലീപ് വിഷയം ചർച്ച ചെയ്യും