Publish Date: Sat, 29 Jun 2019 (16:09 IST)
Updated Date: Sat, 29 Jun 2019 (16:10 IST)
മലയാള സിനിമയിലെ തന്റെ ഇഷ്ടതാരം ആരാണെന്ന് തുറന്ന് പറഞ്ഞ് ദേശീയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. മാതൃഭൂമി ക്ലബ് എഫ്.എം ന് നല്‍കിയ അഭിമുഖത്തിലാണ് സിന്ധു തന്റെ പ്രിയനടനെക്കുറിച്ച് മനസ്സുതുറന്നത്. മലയാളത്തിൽ സിന്ധുവിന് ഇഷ്ടം ദുൽഖർ സൽമാനെയാണ്. താരം അവസാനം കണ്ട മലയാള ചിത്രം ബാംഗ്ലൂർ ഡെയ്സ് ആണ്.
സമയം കിട്ടുമ്പോള്‍ നെറ്റ്ഫ്ലികിസിലും മറ്റും സിനിമകള്‍ കാണാറുണ്ട്. മലയാളം നന്നായി മനസ്സിലാവില്ലെങ്കിലും സബ് ടൈറ്റിലിന്റെ സഹായത്തോടെ കാണും. ദുൽഖറിന്റെ ഓ കെ കണ്മണി കണ്ടിരുന്നു. തെലുങ്കു സിനിമയിലെ തന്റെ ഇഷ്ടതാരങ്ങള്‍ പ്രഭാസും മഹേഷ് ബാബുവുമാണെന്ന് സിന്ധു പറയുന്നു.