Select Your Language

Notifications

webdunia
webdunia
webdunia
webdunia

50ലധികം ലൊക്കേഷനുകള്‍, 40 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി പ്രണവിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം

varshangalkku shesham pranav mohanlal movies Pranav Mohanlal Indian actor  Pranav Mohanlal Pranav Mohanlal movie

കെ ആര്‍ അനൂപ്

, ബുധന്‍, 20 ഡിസം‌ബര്‍ 2023 (10:25 IST)
പ്രണവ് മോഹന്‍ലാല്‍ നായകനായ എത്തുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രീകരണം പൂര്‍ത്തിയായി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങി മലയാളത്തിലെ ഒരു യുവനിര തന്നെ അണിനിരക്കുന്നു. വിനീത് ശ്രീനിവാസനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 40 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സംവിധായകനും സംഘത്തിനും ആയി.
 
50ലധികം ലൊക്കേഷനുകളില്‍ 40 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 132 അഭിനേതാക്കളും 200 പേരോളമടങ്ങുന്ന ക്രൂവുമായിരുന്നു ഷൂട്ടിങ്ങിന് ഉണ്ടായിരുന്നത്. ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പ്രണവ് ചിത്രത്തിനായി സഹകരിച്ചു. ജൂലൈയില്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ഒക്ടോബറോടെ തുടങ്ങി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് ടീം വേഗത്തില്‍ കടക്കും. 
ഹൃദയത്തിന് ശേഷം പ്രണവും വിനീതും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഥ മോഷ്ടിച്ചത്; മോഹന്‍ലാല്‍ ചിത്രം 'നേര്' റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി