പത്മ പുരസ്കാരങ്ങൾ; കേരളം നിർദേശിച്ചത് എം ടിയും മമ്മൂട്ടിയും ശോഭനയും ഉൾപ്പെടുന്ന 56 പേരുടെ പട്ടിക, പൂർണമായും തള്ളി കേന്ദ്രം

ചിപ്പി പീലിപ്പോസ്

ബുധന്‍, 12 ഫെബ്രുവരി 2020 (12:53 IST)
ഈ വർഷം പത്മപുരസ്കാരങ്ങൾക്കായി കേരള സർക്കാർ നിർദേശിച്ചത് 56 പേരുൾപ്പെടുന്ന പട്ടികയാണ്. എന്നാൽ, ഇതിൽ ഒരാളെ പോലും പരിഗണിക്കാതെ പട്ടിക പൂർണമായും തള്ളുകയായിരുന്നു കേന്ദ്ര സർക്കാർ ചെയ്തത്. പത്മവിഭൂഷണ് വേണ്ടി എംടി വാസുദേവന്‍ നായരെയും, പത്മഭൂഷണ് വേണ്ടി 8 പേരെയും, പത്മശ്രീക്കായി 47 പേരെയുമാണ് കേരളം ശുപാര്‍ശ ചെയ്തിരുന്നത്.
 
പത്മഭൂഷണ് വേണ്ടി ശുപാര്‍ശ ചെയ്തവര്‍:
 
മമ്മൂട്ടി(സിനിമ), സുഗതകുമാരി(സാഹിത്യം, സാമൂഹിക പ്രവര്‍ത്തനം), കലാമണ്ഡലം ഗോപി(കഥകളി), മട്ടന്നൂര്‍ ശങ്കരന്‍കുട്ടി (കല), റസൂല്‍പൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടന്‍ മാരാര്‍ (കല).
 
പത്മശ്രീക്കായി ശുപാര്‍ശ ചെയ്തവര്‍:
 
കാനായി കുഞ്ഞിരാമന്‍ (ശില്‍പി),എം.എന്‍. കാരശ്ശേരി (വിദ്യാഭ്യാസം, സാംസ്‌കാരികം), ഐ.എം.വിജയന്‍ (കായികം), ബിഷപ് മാത്യു അറയ്ക്കല്‍ (സാമൂഹിക പ്രവര്‍ത്തനം), എം.കെ.സാനു (സാഹിത്യം) കെ.പി.എ.സി. ലളിത (സിനിമ),  ഡോ. വി.പി.ഗംഗാധരന്‍ (ആരോഗ്യം), നെടുമുടി വേണു (സിനിമ), പി.ജയചന്ദ്രന് ‍(സംഗീതം),  തുടങ്ങിയവരടക്കം 47 പേരെ ശുപാര്‍ശ ചെയ്തു.
 
ഇത്തവണ ആത്മീയാചാര്യന്‍ ശ്രീ. എം (എം. മുംതാസ് അലി), അന്തരിച്ച നിയമപണ്ഡിതന്‍ പ്രഫ. എന്‍.ആര്‍.മാധവമേനോന്‍ എന്നിവര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പത്മഭൂഷണ്‍ നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകന്‍ എം.കെ.കുഞ്ഞോള്‍, ശാസ്ത്രജ്ഞന്‍ കെ.എസ്. മണിലാല്‍, എഴുത്തുകാരന്‍ എന്‍. ചന്ദ്രശേഖരന്‍ നായര്‍, നോക്കുവിദ്യ പാവകളി കലാകാരി എം.എസ്.പങ്കജാക്ഷി എന്നിവര്‍ക്ക് പത്മശ്രീയും സമ്മാനിച്ചു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഹൌസിലെ പ്രണയ നാടകത്തിന് തിരശീല വീണു, ഇനി പവൻ-രജിത് സഖ്യത്തിന്റെ അഴിഞ്ഞാട്ടം?!