Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേട്ടത് ശരിയാണ്, ബിഗ്‌ബോസിൽ മത്സരിക്കാൻ ക്ഷണമുണ്ടായിരുന്നു, പക്ഷേ സ്വീകരിച്ചില്ല: പാല സജി

കേട്ടത് ശരിയാണ്, ബിഗ്‌ബോസിൽ മത്സരിക്കാൻ ക്ഷണമുണ്ടായിരുന്നു, പക്ഷേ സ്വീകരിച്ചില്ല: പാല സജി
, തിങ്കള്‍, 14 മാര്‍ച്ച് 2022 (20:06 IST)
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്‌ബോസിന്റെ സീസൺ ഫോറിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ടിക്‌ടോക്കിലൂടെയും റീ‌ൽസിലൂടെയും പ്രശസ്‌തനായ പാല സജി. ക്ഷണം ലഭിച്ചെങ്കിലും ഓഫർ താൻ നിരസിക്കുകയായിരുന്നുവെന്ന് പാല സജി പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by pala saji (@pala_saji)

ബി‌ഗ് ബോസ് സീസൺ 4 പ്രഖ്യാപിച്ചത് മുതൽ മത്സരാർഥികളുടെ സാധ്യത പട്ടികയിൽ പാല സജി ഉൾപ്പെട്ടിരുന്നു. പാല സജി ബിഗ് ബോസിൽ പങ്കെടുക്കുമെന്ന് പല ഓൺലൈൻ ചാനലുകളും റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിരുന്നു. മുംബൈയിലെ തന്റെ ജോലിയിൽ നിന്നും മാറി നിൽക്കാൻ സാധിക്കത്ത അവസ്ഥയായതിനാലാണ് താൻ ക്ഷണം നിരസിച്ചതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പാല സജി വ്യക്തമാക്കി. മാർച്ച് 27നാണ് ബിഗ് ബോസ് സീസൺ 4 ആരംഭിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആമിര്‍ ഖാന്റെ പ്രായം എത്ര? സൂപ്പര്‍താരത്തിനു ഇന്ന് ജന്മദിനം