പാർത്ഥിപൻ മോഹൻലാലിനെ പോലെയാണെന്ന് പാർവതി!
മോഹൻലാൽ തന്റെ അത്രേയും സ്റ്റൈൽ ആയിട്ട് നടക്കുമോയെന്ന് പാർത്ഥിപൻ!
തമിഴ് നടൻ പാർത്ഥിപൻ സംവിധാനം ചെയ്യുന്ന കൊടിട്ട ഇടങ്ങളെ നിരപ്പുഗ എന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ശാന്തനു നായകനാകുന്ന ചിത്രത്തിൽ പാർത്ഥിപൻ അതിഥിയായും എത്തുന്നുണ്ട്. പാർവതി നായരാണ് ചിത്രത്തിലെ നായിക. കമൽഹാസനൊപ്പം ഉത്തമ വില്ലനിൽ അഭിനയിച്ച പാർവതിയുടെ അടുത്ത സിനിമയാണ് ഇത്.
മോഹിനി എന്ന മലയാളി പെൺകുട്ടിയായിട്ടാണ് പാർവതി ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് മോഹിനിയുടേതെന്ന് പാർവതി നേരത്തേ വ്യക്തമാക്കിയിരുന്നു. കേരള, ചെന്നൈ, മഹാബലിപുരം എന്നിവിടങ്ങളിലാണ് ഷൂട്ടിങ്ങ് നടന്നത്. പാർത്ഥിപനെ കൂടാതെ മറ്റുപല മുൻനിര താരങ്ങളും ചിത്രത്തിൽ അതിഥിയായി എത്തുന്നുണ്ട്.