ജീവിതത്തിൽ ഏത് തരത്തിലുള്ള തിരിച്ചടികൾ നേരിടേണ്ടിവന്നാലും അതിജീവിക്കും, 'ഉയരെ' തനിക്ക് നൽകുന്നത് ആ ഊർജ്ജമെന്ന് പാർവതി തിരുവോത്ത്

ജീവിതത്തിൽ ഏത് തരത്തിലുള്ള തിരിച്ചടികൾ നേരിടേണ്ടിവന്നാലും അതിജീവിക്കും, 'ഉയരെ' തനിക്ക് നൽകുന്നത് ആ ഊർജ്ജമെന്ന് പാർവതി തിരുവോത്ത്

Webdunia
ശനി, 24 നവം‌ബര്‍ 2018 (11:26 IST)
ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഉയരെ. ചിത്രത്തിൽ നായികയായെത്തുന്നത് പാർവതി തിരുവോത്ത് ആണ്. ഈ ചിത്രം തനിക്ക് നൽകുന്നത് ഉയിർത്തെഴുന്നേൽക്കാനുള്ള ഊർജ്ജമെന്ന് താരം വ്യക്തമാക്കുകയാണ്. 
 
'ജീവിതത്തില്‍ ഏത് തരത്തിലുള്ള തിരിച്ചടികള്‍ നേരിടേണ്ടി വന്നാലും മാര്‍ഗ്ഗം ഒന്നു തന്നെ മുന്നോട്ട്'- എന്നും നടി കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇന്ന് വൈകിട്ട് 7മണിക്ക് പുറത്തുവിടുമെന്നും നടി അറിയിച്ചു. 
 
പല്ലവി എന്ന കഥാപാത്രമായാണ് പാര്‍വതി അഭിനയിക്കുന്നത്. ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
രാജേഷ് പിള്ളയുടെ സഹായി ആയിരുന്ന മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് സഞ്ജയ് - ബോബി ടീമാണ്. ഗോപി സുന്ദര്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ക്യാമറ മുകേഷ് മുരളീധരന്‍. എഡിറ്റിംഗ് മഹേഷ് നാരായണന്‍.
 
സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ആസിഡ് ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതിതീവ്രമായ ഒരു കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Delhi Red Fort Blast: ഡൽഹിയിൽ വൻ സ്ഫോടനം, 9 പേർ മരിച്ചതായി റിപ്പോർട്ട്, മരണസംഖ്യ ഉയർന്നേക്കാം

'സ്ത്രീകളാണ് ഏറ്റവും വലിയ ന്യൂനപക്ഷം': സംവരണ നിയമത്തില്‍ കേന്ദ്രത്തിന്റെ മറുപടി തേടി സുപ്രീം കോടതി

സംസ്ഥാനത്താകെ 21900 വാര്‍ഡുകള്‍ ഡീലിമിറ്റേഷന്‍ പ്രക്രിയവഴി 23,612 ആയി വര്‍ദ്ധിച്ചു; ആകെ വോട്ടര്‍മാര്‍ 2,84,30,761

റെയില്‍വേയുടെ കുട്ടികളുടെ ടിക്കറ്റ് നയം: കുട്ടികളുമായി യാത്ര ചെയ്യുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍

ഒരു ലക്ഷം രൂപയുടെ സ്‌കൂട്ടറിന് ഹെല്‍മറ്റ് വയ്ക്കാത്തതിന് 21 ലക്ഷം പിഴ! കാരണം വിശദീകരിച്ച് ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments