Webdunia - Bharat's app for daily news and videos

Install App

ബോഡിഗാർഡും ദൃശ്യവും പണമുണ്ടാക്കിയത് അങ്ങനെ? - തുറന്നടിച്ച് പാർവതി

അധികം അധ്വാനിക്കാതെ കാശ് വാരാൻ ആ ചിത്രങ്ങൾക്ക് കഴിയും, ബോഡിഗാർഡും ദൃശ്യവും പണമുണ്ടാക്കിയത് അങ്ങനെ? - തുറന്നടിച്ച് പാർവതി

Webdunia
ഞായര്‍, 6 മെയ് 2018 (10:32 IST)
മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവതി. പാർവതിയുടെ അഭിപ്രായങ്ങൽ പലപ്പോഴും വിവാദമാകാറുണ്ട്. കഴിഞ്ഞ വർഷം മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ചതോടെയാണ് പാർവതിക്കെതിരെ ആരാധകർ തിരിഞ്ഞത്. മലയാളത്തിൽ മാത്രമല്ല, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും പാർവതി അഭിനയിച്ചിട്ടുണ്ട്. 
 
ഇപ്പോഴിതാ, റീമേക്ക് ചിത്രങ്ങളിൽ ഇനി മുതൽ താൻ അഭിനയിക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പാർവതി. അധികം അധ്വാനിക്കാതെ കാശ് വാരാൻ പറ്റിയ പരിപാടിയാണ് റീമേക്ക് സിനിമകളെന്നാണ് പാർവതി പറയുന്നത്. ബാംഗ്ലൂർ‌ഡെയ്സും ബോർഡിഗാർഡും ദൃശ്യവുമെല്ലാം അങ്ങനെ ഭാഷ മാറി കാശു വാരിയ ചിത്രങ്ങളാണെന്ന് പാർവതി പറയുന്നു. 
 
ഒരു ഭാഷയിൽ ആ ചിത്രം ഹിറ്റായാൽ പിന്നീട് മറ്റ് ഭാഷകളിലേക്കും എടുക്കുന്നു. എന്നാൽ, ഒരേ കഥാപാത്രത്തെ അഭിനേതാക്കൾക്ക് തുടർച്ചയായി അഭിനയിക്കേണ്ടി വരുന്നു. ഇത് കൂടുതൽ ബോറടിപ്പിക്കുകയേ ഉള്ളു. ഇനി ഒരിക്കൽ കൂടി ബാംഗ്ലൂർഡേയ്സിലെ സേറയെ അവതരിപ്പിക്കാൻ തനിക്ക് കഴിയില്ലെന്ന് പറയുകയാണ് പാർവതി. ഈ ചിത്രം ഹിന്ദിയിൽ എടുക്കുകയാണെങ്കിൽ അതിൽ അഭിനയിക്കുമോയെന്ന ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പാർവതി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

അടുത്ത ലേഖനം
Show comments