മാസ് മറുപടി, സിദ്ദിഖിനെ തേച്ചൊട്ടിച്ച് പാർവതി
ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാത്തതെന്തേ?
ഡബ്ല്യുസിസിയുടെ ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാൻ അമ്മ ശ്രമിക്കുന്നെന്ന് പാർവതി. അമ്മയിൽത്തന്നെ ഭിന്നതയാണ്. അമ്മയുടെ ഔദ്യോഗിക പ്രസ്ഥാവന സിദ്ദിഖിന്റേതാണോ ജഗദീഷിന്റേതാണോ എന്ന് 'അമ്മ'യ്‌ക്ക് തന്നെ വ്യക്തതയില്ല. ആദ്യം അവർ തന്നെ എന്താണ് നിലപാട് എന്ന് ഉറപ്പ് വരുത്തട്ടെ.
ഡബ്ല്യുസിസിയുടെ ചോദ്യം ലളിതമാണ്. ദിലീപ് സംഘടനയിൽ ഉണ്ടോ ഇല്ലയോ എന്നാണതെന്നും പാർവതി പറഞ്ഞു. സൈബർ ആക്രമണത്തെ സിദ്ദീഖ് ന്യായീകരിച്ചത് തെറ്റാണ്. ഡബ്ല്യുസിസിയെ വിമർശിച്ച് രംഗത്തെത്തിയ സിദ്ദിഖിന് പാർവതി നൽകിയ മറുപടി ഇങ്ങനെ.
‘ഞങ്ങൾക്ക് വലിയ പ്രതീക്ഷകൾ ഇല്ലെന്ന് വേണം പറയാൻ. ദിലീപ് കുറ്റക്കാരനാണെന്ന് തെളിയാതെ നടപടിയെടുക്കാനാകില്ലെന്നാണ് ഇവർ പറയുന്നത്. അങ്ങനെയെങ്കില്‍ കുറ്റാരോപിതനും ആക്രമിക്കപ്പെട്ട നടിക്കും ഒരേനീതി ലഭിക്കാത്തതെന്തുകൊണ്ടാണ്. അവിടെ പോയി കാത്തുനിൽക്കാൻ ഞങ്ങൾക്ക് സമയമില്ല’.–പാർവതി പറഞ്ഞു.
‘ഇപ്പോൾ അവർ ഞങ്ങളോട് മാപ്പ് പറയണമെന്നാണ് പറയുന്നത്. അതിനൊക്കെ എന്ത് മറുപടിയാണ് നൽകാനാകുക. ആഷിക്ക് അബുവിനെതിരെ എന്തുകൊണ്ടാണ് പുച്ഛിച്ച് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സർക്കാരിനെ വരെ അവർ പരിഹസിക്കുകയാണ്.’
‘കെ.പി.എ.സി. ലളിത ചേച്ചിയുടെ വാക്കുകൾ എന്നെ വേദനിപ്പിച്ചു. ഞാൻ അവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരുപാട് ആദരവുള്ള നടിയാണ് അവർ‘.- പാർവതി പറഞ്ഞു.