'തങ്കലാന്‍' സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് നടി പാര്‍വതി തിരുവോത്ത്. വിക്രം നായകനായി എത്തുന്ന പാ രഞ്ജിത്ത് ചിത്രത്തില്‍ നായികാ വേഷമാണ് പാര്‍വതി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. തങ്കലാന്‍ പ്രൊമോഷനു വേണ്ടി പാര്‍വതി ചുവപ്പ് സാരി ധരിച്ചെത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ചുവപ്പ് സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് പാര്‍വതിയെ ചിത്രങ്ങളില്‍ കാണുന്നത്. തങ്കലാന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനു എത്തിയതാണ് താരം.
2006 ല്‍ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിലും തമിഴിലുമായി കരുത്തുറ്റ കഥാപാത്രങ്ങളെ പാര്‍വതി അവതരിപ്പിച്ചു. 1988 ഏപ്രില്‍ ഏഴിനാണ് പാര്‍വതിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 36 വയസാണ് പ്രായം.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചതോടെയാണ് പാര്‍വതി സിനിമയില്‍ സജീവമായത്. വിനോദയാത്ര, ഫ്ളാഷ്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡേയ്സ്, എന്ന് നിന്റെ മൊയ്തീന്‍, ടേക്ക് ഓഫ്, ചാര്‍ലി, കൂടെ, ഉയരെ, വൈറസ്, ആണും പെണ്ണും, ആര്‍ക്കറിയാം, പുഴു, ഉള്ളൊഴുക്ക് എന്നിവയാണ് പാര്‍വതിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
Mock drill in India Live Updates: മോക്ക് ഡ്രില്ലിനു ഇനി മണിക്കൂറുകള്‍ മാത്രം; ഇക്കാര്യങ്ങള്‍ കരുതുക
സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം: വിജിലൻസ് കമ്മിറ്റി നിർദ്ദേശം
സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫോണിലൂടെ സിസേറിയന്‍ നടത്തി; ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരട്ട കുട്ടികള്‍ മരിച്ചു
ക്ഷേത്ര പരിസരത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും