Webdunia - Bharat's app for daily news and videos

Install App

'തുടര്‍ച്ചയായി വിജയങ്ങള്‍, എനിക്ക് ചുറ്റിനും ആളുകൾ, ആ സംഭവത്തിന് ശേഷം എല്ലാം മാറി': പാർവതി തിരുവോത്ത്

നിഹാരിക കെ.എസ്
തിങ്കള്‍, 10 ഫെബ്രുവരി 2025 (09:28 IST)
ഡബ്ല്യുസിസി രൂപീകരിക്കുന്നത് വരെ തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ ഒരു അഭിനേതാവ് മാത്രമായിരുന്നു താനെന്നും ഡബ്ല്യുസിസി രൂപീകരിക്കപ്പെടുകയും മറ്റ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്ത അന്ന് മുതല്‍ പിന്നെ ആരും അധികം സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല എന്നും നടി പാർവതി തിരുവോത്ത്. എനിക്ക് ചുറ്റും ആളുകള്‍ ഉണ്ടായിരുന്നു, എന്റെ കൂടെ ഇരിക്കുന്നു, സെല്‍ഫി എടുക്കുന്നു, ഒരാളെ നിശബ്ദനാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവരെ പട്ടിണിയിലേക്ക് തള്ളിവിടുക എന്നതാണ് എന്നാണ് നടിയുടെ അഭിപ്രായം. 
 
ഫെമിനിസ്റ്റ് ടാഗുകള്‍ കാരണം തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും പാര്‍വതി പറയുന്നു. ഡബ്ല്യുസിസി രൂപീകരിച്ചപ്പോള്‍ പ്രേക്ഷകരുമായുള്ള തന്റെ ബന്ധം എന്നെന്നേക്കുമായി മാറുമോ എന്നായിരുന്നു ഭയം. നടിയെ തട്ടിക്കൊണ്ടുപോയ സംഭവം തങ്ങളെയെല്ലാം മാറ്റിമറിച്ചു. എന്തെങ്കിലുമൊക്കെ പിടിച്ചു വാങ്ങേണ്ടി വരുമെന്ന് തങ്ങള്‍ കരുതിയിരുന്നു എന്നാണ് പാര്‍വതി പറയുന്നത്.
 
എന്റെ സിനിമകളുടെ കണക്ക് പരിശോധിച്ചാല്‍, വര്‍ഷത്തില്‍ ഏകദേശം രണ്ടെണ്ണമേ ഉണ്ടാകാറുള്ളൂ. എനിക്ക് അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ ഒരേ സമയം ഒരുപാട് സിനിമകള്‍ ഞാനൊരിക്കലും ചെയ്തിട്ടില്ല. അതുകൊണ്ട്, ഞാന്‍ ചെയ്യുന്ന സിനിമകളുടെ എണ്ണത്തില്‍ എനിക്ക് വിഷമം തോന്നിയിട്ടില്ല. ഡബ്ല്യുസിസി രൂപീകരിക്കുന്നതുവരെ കാര്യങ്ങള്‍ എത്രത്തോളം മോശമാണെന്ന് എനിക്ക് പൂര്‍ണമായി അറിയില്ലായിരുന്നു എന്നാണ് നടി വ്യക്തമാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടയ്ക്കിടെ വെള്ളം കുടിക്കുക, പുറത്തിറങ്ങുമ്പോള്‍ കുട കരുതണം; സംസ്ഥാനത്ത് ശക്തമായ ചൂടിനു സാധ്യത, വേണം ജാഗ്രത

കേരള മോഡല്‍ റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുന്നു

വീട്ടുജോലിക്കാരിയുമായി ഭര്‍ത്താവിന് ബന്ധമെന്ന് സംശയം, കാല്‍ തല്ലിയൊടിക്കാന്‍ 5 ലക്ഷത്തിന്റെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍

തിരുവനന്തപുരം: പതിനൊന്നു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

വരന് സിബില്‍ സ്‌കോര്‍ കുറവ്, വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി

അടുത്ത ലേഖനം
Show comments