Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സ്ത്രീകൾക്ക് ഇവിടെ ശക്തരായി നിൽക്കാൻ കഴിയുമെന്ന് ആ നടി തെളിയിച്ചു, അവരെ ഇഷ്ടമാണ്': മഞ്ജു വാര്യർ

'സ്ത്രീകൾക്ക് ഇവിടെ ശക്തരായി നിൽക്കാൻ കഴിയുമെന്ന് ആ നടി തെളിയിച്ചു, അവരെ ഇഷ്ടമാണ്': മഞ്ജു വാര്യർ

നിഹാരിക കെ.എസ്

, ഞായര്‍, 9 ഫെബ്രുവരി 2025 (09:35 IST)
സല്ലാപം എന്ന സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച മഞ്ജു വാര്യർ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ്. തിരിച്ചുവരവിൽ ശക്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത മഞ്ജു ഇപ്പോൾ തമിഴിലും സജീവമാണ്. പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന എമ്പുരാൻ ആണ് മഞ്ജുവിന്റെ പുതിയ മലയാള സിനിമ. ഇപ്പോഴിതാ, സിനിമയിൽ തന്നെ സ്വാധീനിച്ച തനിക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ. 
 
സിനിമയിൽ സ്ത്രീകൾക്കും ശക്തരായി നിലനിൽക്കാൻ സാധിക്കുമെന്ന് തെളിയിച്ച നടിയാണ് നയൻതാര എന്നാണ് മഞ്ജു പറയുന്നത്. നയൻതാരയെ തനിക്ക് ഏറെ ഇഷ്ടമാണെന്നും മഞ്ജു പറയുന്നുണ്ട്. നയൻതാര അഭിനയിച്ച സിനിമകൾ ആസ്വദിച്ച് കാണാറുണ്ടെന്നും മഞ്ജു വാര്യർ പറയുന്നു. മഹിളാരത്നത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
 
'എനിക്ക് നയൻതാരയെ വളരെയധികം ഇഷ്ടമാണ്. വ്യക്തിപരമായും അറിയാം. അവർ അഭിനയിച്ച സിനിമകൾ ഞാൻ ആസ്വദിച്ച് കാണാറുണ്ട്. സ്ത്രീകൾക്കും ഇൻഡസ്ട്രിയിൽ ശക്തരായി നിലനിൽക്കാൻ കഴിയുമെന്ന് അവർ തെളിയിച്ചു. അവരെയും അവരുടെ പ്രൊഫഷനോടുള്ള ഡെഡിക്കേഷനെയും ഞാൻ ഇഷ്ടപ്പെടുന്നു', മഞ്ജു പറഞ്ഞു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ, ഞാൻ വെല്ലുവിളിക്കുന്നു': സുരേഷ് കുമാർ