Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂക്ക രണ്ടര പേജ് വരുന്ന ഡയലോഗ് രണ്ട് മിനിറ്റു കൊണ്ട് പഠിച്ചു, എനിക്ക് അഞ്ച് ടേക്ക് വേണ്ടി വന്നു: പതിനെട്ടാം പടിയിലെ അശ്വിൻ പറയുന്നു

മമ്മൂക്ക രണ്ടര പേജ് വരുന്ന ഡയലോഗ് രണ്ട് മിനിറ്റു കൊണ്ട് പഠിച്ചു, എനിക്ക് അഞ്ച് ടേക്ക് വേണ്ടി വന്നു: പതിനെട്ടാം പടിയിലെ അശ്വിൻ പറയുന്നു
, വ്യാഴം, 11 ജൂലൈ 2019 (14:03 IST)
ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത ‘പതിനെട്ടാം പടി’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മമ്മൂട്ടി ജോണ്‍ ഏബ്രഹാം പാലയ്ക്കല്‍ എന്ന ഗംഭീര വേഷത്തിലെത്തിയ ചിത്രത്തിലെ അദ്ദേഹവുമൊത്തുള്ള രംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുഖ്യകഥാപാത്രമായി വേഷമിട്ട പുതുമുഖം അശ്വിന്‍. നിരവധി പുതുമുഖതാരങ്ങളാണ് ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. 
 
‘മമ്മൂക്കയോട് എല്ലാവരെയും പോലെ എനിക്കും കടുത്ത ആരാധനയായിരുന്നു. ഈ പടത്തില്‍ അദ്ദേഹത്തിന്റെ ആദ്യഷോട്ട് എനിക്കൊപ്പമായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടാന്‍ പോലും സമയം കിട്ടിയില്ല. ഷോട്ട് റെഡിയെന്ന് ഡയറക്ടര്‍ പറഞ്ഞപ്പോള്‍ ഞാന്‍ കയറി നിന്നു. മമ്മൂക്ക രണ്ടര പേജ് വരുന്ന ഡയലോഗ് രണ്ട്മിനിറ്റു കൊണ്ട് ഹൃദിസ്ഥമാക്കി പുഷ്പം പോലെ അഭിനയിച്ചു. എനിക്ക് ഷോട്ട് ഓകെയാവാന്‍ അഞ്ച് ടേക്ക് വേണ്ടിവന്നു. എന്നാല്‍ ഒരിക്കല്‍ പോലും വഴക്ക് പറയാതെ അദ്ദേഹം ക്ഷമയോടെ ഒപ്പം നിന്നു. തെറ്റുകള്‍ പറഞ്ഞു തന്നു.‘
 
ഷോട്ട് കഴിഞ്ഞശേഷമാണ് പരിചയപ്പെടുന്നത് തന്നെ. ‘മോന്റെ വീടെവിടെയാ? എന്ത് ചെയ്യുന്നു? ‘എന്നൊക്കെ മമ്മൂക്ക ചോദിച്ചു. ഞാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയിലാണെന്ന് പറഞ്ഞപ്പോള്‍ വലിയ താത്പര്യമായി. സാങ്കേതിക കാര്യങ്ങളില്‍ വലിയ പ്രതിപത്തിയുള്ള ആളാണല്ലോ മമ്മൂക്ക. കുറെസമയം എന്നോട് സംസാരിച്ചു. മംഗളവുമായുള്ള അഭിമുഖത്തില്‍ അശ്വിന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംയുക്ത വീണ്ടും സിനിമയിലേക്കെത്തുമോ?; തുറന്നു പറഞ്ഞു ബിജു മേനോൻ; വീഡിയോ