Webdunia - Bharat's app for daily news and videos

Install App

Pavi Caretaker: വന്‍ പരാജയമായില്ല ! ആവേശത്തിനു മുന്നില്‍ പിടിച്ചുനിന്ന് പവി കെയര്‍ ടേക്കര്‍

അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ സിനിമകള്‍ക്ക് ശേഷം നടന്‍ കൂടിയായ വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പവി കെയര്‍ ടേക്കര്‍

രേണുക വേണു
തിങ്കള്‍, 29 ഏപ്രില്‍ 2024 (11:53 IST)
Pavi Caretaker: സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് ഇടയിലും ബോക്‌സ്ഓഫീസില്‍ പിടിച്ചുനിന്ന് ദിലീപ് ചിത്രം പവി കെയര്‍ ടേക്കര്‍. റിലീസ് ചെയ്തു മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മൂന്നര കോടിയോളം കളക്ഷനാണ് ചിത്രത്തിനു നേടാന്‍ സാധിച്ചത്. റിലീസ് ദിനമായ ഏപ്രില്‍ 26 ന് ഒരു കോടിയാണ് പവി കെയര്‍ ടേക്കര്‍ കളക്ട് ചെയ്തത്. 
 
ഏപ്രില്‍ 27, 28 (ശനി, ഞായര്‍) ദിവസങ്ങളില്‍ ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ പവി കെയര്‍ ടേക്കറിനു സാധിച്ചു. ശനിയാഴ്ച 1.15 കോടിയും ഞായറാഴ്ച 1.30 കോടിയുമാണ് ചിത്രത്തിന്റെ കളക്ഷന്‍. അവധി ദിനമായ ഞായറാഴ്ച 37.28 ശതമാനമായിരുന്നു ദിലീപ് ചിത്രത്തിന്റെ ഒക്യുപ്പെന്‍സി. 
 
അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ സിനിമകള്‍ക്ക് ശേഷം നടന്‍ കൂടിയായ വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പവി കെയര്‍ ടേക്കര്‍. ദിലീപ് തന്നെയാണ് പവി കെയര്‍ ടേക്കര്‍ നിര്‍മിക്കുന്നത്. രാജേഷ് രാഘവന്റേതാണ് കഥ. ഒരു ഫ്ളാറ്റിന്റെ കെയര്‍ ടേക്കറായാണ് ദിലീപ് വേഷമിടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

നാട്ടിൽ പിന്നിലായതുകൊണ്ട് മോശക്കാരനാകില്ല, രാഹുൽ ഗാന്ധി വരെ സ്വന്തം മണ്ഡലത്തിൽ തോറ്റില്ലെ: എം സ്വരാജ്

അടുത്ത ലേഖനം
Show comments