Publish Date: Wed, 20 Oct 2021 (17:04 IST)
Updated Date: Wed, 20 Oct 2021 (17:10 IST)
ജനിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ സ്റ്റാറാണ് പേളി മാണിയുടെ മകള്‍ നില. കുഞ്ഞു താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്കും ഇഷ്ടമാണ്.
ഇപ്പോഴിതാ മകള്‍ക്കൊപ്പം ആദ്യമായി തീയറ്ററില്‍ പോയ അനുഭവം പങ്കുവെക്കുകയാണ് പേളി. അമ്മയുടെ മടിയിലിരുന്നാണ് നില സിനിമ കണ്ടത്. ഉറക്കെ ഒച്ച വെച്ചാണ് തന്റെ സന്തോഷം കുട്ടി താരം പ്രകടിപ്പിച്ചത്.ചെന്നൈയിലെ തിയേറ്ററിലാണ് മകളെയും കൊണ്ട് പേളി സിനിമ കാണാന്‍ പോയത്.
''ഇന്ന് ഞങ്ങളെ എല്ലാവരും പുറത്താക്കും,'' എന്ന് കുറിച്ചുകൊണ്ടാണ് മകള്‍ക്കൊപ്പം ഉള്ള വീഡിയോ പേളി പങ്കുവെച്ചത്.