Webdunia - Bharat's app for daily news and videos

Install App

പേരന്‍‌പിന് വേണ്ടി മമ്മൂട്ടി സംവിധായകന്‍റെ പിന്നാലെ കൂടി!

Webdunia
വെള്ളി, 8 മാര്‍ച്ച് 2019 (15:37 IST)
സിനിമയോടുള്ള അടങ്ങാത്ത ദാഹമാണ് മമ്മൂട്ടിയെന്ന നടനെ ഇന്നും മലയാള സിനിമയുടെ മെഗാസ്റ്റാറാക്കി നിലനിര്‍ത്തുന്നത്. അഭിനയിക്കാന്‍ അതിയായ ആര്‍ത്തിയെന്നുതന്നെ പറയാം. ഒരു നല്ല കഥ കേട്ടാല്‍, അതില്‍ തനിക്ക് അഭിനയിക്കണമെന്ന് തോന്നിയാല്‍, ആ കഥ സിനിമയാകുന്നതുവരെ മമ്മൂട്ടിക്ക് സമാധാനമുണ്ടാകില്ല!
 
പേരന്‍‌പ് എന്ന കഥ സംവിധായകന്‍ റാം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മമ്മൂട്ടിയോട് പറഞ്ഞത്. അന്നുമുതല്‍ ആ കഥയ്ക്ക് പിന്നാലെയായിരുന്നു മമ്മൂട്ടി. റാമിനെ പലതവണ വിളിച്ച് കഥയുടെ പുരോഗതി അന്വേഷിക്കും. റാം അല്‍പ്പം അലസത കാട്ടുന്നുണ്ടോ എന്ന് മമ്മൂട്ടിക്ക് സംശയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തുടര്‍ച്ചയായി മമ്മൂട്ടി ഇക്കാര്യത്തില്‍ റാമിനെ വിളിച്ചുകൊണ്ടിരുന്നു.
 
മഹാനടന്‍റെ ഈ ആത്മാര്‍ത്ഥത തന്നെ അത്ഭുതപ്പെടുത്തിയതായി റാം തന്നെ പറഞ്ഞിട്ടുണ്ട്. ‘പ്രൊജക്ട് എന്തായി?’ എന്ന് ചോദിക്കുമ്പോള്‍ ‘നിര്‍മ്മാതാവിനെ തപ്പിക്കൊണ്ടിരിക്കുകയാണ്’ എന്നായിരിക്കും റാമിന്‍റെ മറുപടി. അധികം വൈകാതെ വീണ്ടും മമ്മൂട്ടിയുടെ കോള്‍ വരും - ‘നിര്‍മ്മാതാവിനെ കിട്ടിയോ?’ എന്നായിരിക്കും അപ്പോഴത്തെ ചോദ്യം.
 
ഇങ്ങനെ ആ കഥയെ നിരന്തരം പിന്തുടരുന്നതിനിടെ തന്നെ അമുദവന്‍ എന്ന കഥാപാത്രമാകാനുള്ള എല്ലാ മാനസിക തയ്യാറെടുപ്പുകളും മമ്മൂട്ടി നടത്തിക്കൊണ്ടിരുന്നു. സിനിമ കണ്ടിറങ്ങിയ ഏവരും കരഞ്ഞുകലങ്ങിയ കണ്ണുകളും നിറഞ്ഞ മനസുമായി ഒരു കാര്യമേ പറഞ്ഞുള്ളൂ - അമുദവന്‍ അസ്സലായി!
 
പലര്‍ക്കും പേരന്‍‌പില്‍ മമ്മൂട്ടിയെ കാണാനായില്ല. എല്ലാവരും അമുദവനെ മാത്രമേ കണ്ടുള്ളൂ. ആ കഥാപാത്രത്തിലും സിനിമയിലും മമ്മൂട്ടിയുടെ ഇന്‍‌വോള്‍‌വുമെന്‍റ് അത്രയധികമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments