Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേരൻപ് റിവ്യൂ സ്വന്തമല്ലെന്ന് ദീപാ നിശാന്ത്!

പേരൻപ് റിവ്യൂ സ്വന്തമല്ലെന്ന് ദീപാ നിശാന്ത്!
, ബുധന്‍, 6 ഫെബ്രുവരി 2019 (11:48 IST)
ദീപാ നിശാന്ത് പേരൻപിന് നൽകിയ അവലോകനം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. റിവ്യൂ പോസ്‌റ്റ് ചെയ്‌ത് മിനിറ്റുകൾക്കകം തന്നെ നിരവധി അഭിപ്രായങ്ങളും വന്നിരുന്നു. എന്നാൽ പോസ്‌റ്റിന് താഴെ ഇത് സ്വന്തം റിവ്യൂ തന്നെയാണോ എന്ന ചോദ്യത്തിന് ദീപ കൊടുത്ത മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
ഇത് സ്വന്തം വാചകങ്ങൾ തന്നെയാണെന്ന് വിശ്വസിക്കട്ടെ എന്നായിരുന്നു ചോദ്യം. 'ഒരിക്കലുമരുത് !എല്ലാം ശബ്ദതാരാവലിയിലെ വാക്കുകളാണ്' എന്നായിരുന്നു ദീപാ നിശാന്ത് നൽകിയ മറുപടി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തുവന്നിട്ടുണ്ട്.
 
'അമുദവനെ ഇഷ്ടപ്പെടാൻ കാരണം അയാൾ 'നെയ്പ്പായസ 'ത്തിലെ ഭർത്താവിനെപ്പോലെയല്ല എന്നതുകൊണ്ടു കൂടിയാണ്. സെറിബ്രൽ പാൾസി ബാധിച്ച മകളെ തനിച്ചാക്കി ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം നാടുവിട്ട ഭാര്യയെ അയാൾ ശപിക്കുന്നില്ല. അവൾ തനിച്ചുതാണ്ടിയ കനൽദൂരങ്ങളോർത്ത് അയാൾക്ക് പശ്ചാത്താപമുണ്ട്.രാവിലെ കുട്ടികളെ ഉണർത്തുന്നതു മുതൽ രാത്രിയിൽ ഉറങ്ങുന്നതു വരെ വിശ്രമരഹിതമായ ജോലി ചെയ്യുന്ന എത്രയെത്ര പെണ്ണുങ്ങൾ ! യന്ത്രം നിശ്ചലമാകുമ്പോഴാണ് പലപ്പോഴും നാമതിന്റെ വിലയറിയുക. അതുവരെ അത്രമേൽ ലാഘവത്തോടെ നാമതിനെ അവഗണിക്കും.
 
പേരൻപ് എത്ര സൂക്ഷ്മമായാണ് പെണ്ണിനെ അടയാളപ്പെടുത്തുന്നത്! ഒറ്റനോട്ടത്തിൽ പുരുഷവ്യഥകളുടെ കാഴ്ചയായി അത് തോന്നാം.പക്ഷേ അതിനിടയിൽ പലതും പറയാതെ പറയുന്നുണ്ട്.
 
പേരൻപ് പലരെയും ഓർമ്മിപ്പിക്കുന്നുണ്ട്. ഭ്രാന്തു പിടിപ്പിക്കുംവിധം!
 
മുറിച്ചുകടക്കാനാകാത്ത സങ്കടനദികളിൽപ്പെട്ടുഴലുന്ന എത്രയോ പേർ!
 
എവിടേക്കിറങ്ങിയാലും ആധിച്ചരടുകളാൽ കുരുങ്ങിക്കിടപ്പവർ ...
 
സ്വന്തം കുഞ്ഞ് തങ്ങൾക്കു മുൻപേ മരിച്ചു പോകണേയെന്ന ഗതികെട്ട പ്രാർത്ഥനകളിൽ അഭയം തേടുന്നവർ..
 
ഗ്രീക്ക് മിത്തോളജിയിലെ മഹാവ്യസനങ്ങളുടെ നദിയായ 'അക്കറോൺ ' നദിക്കരയിൽ പകച്ചു നിൽക്കുന്ന കുറേപ്പേരെ ഞാൻ ഓർത്തെടുക്കുന്നു..
 
അവരെപ്പറ്റി എഴുതാനാവാത്തവിധം സങ്കടഗർത്തങ്ങളിൽ വീണു പിടയുന്നു!' - എന്നായിരുന്നു ദീപാ നിശാന്തിന്റെ പേരൻപ് റിവ്യൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാത്തിനും കാരണം കസബ വിവാദം; തുറന്നുപറഞ്ഞ് ബീനാ പോള്‍