Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് വേറെ ലെവൽ; പേരൻപിന് പ്രത്യേക ഷോ ഒരുക്കി വിജയ് ഫാൻസ്

ഇത് വേറെ ലെവൽ; പേരൻപിന് പ്രത്യേക ഷോ ഒരുക്കി വിജയ് ഫാൻസ്
, വ്യാഴം, 7 ഫെബ്രുവരി 2019 (15:03 IST)
മികച്ച അഭിപ്രായം നേടി പേരൻപ് തിയേറ്ററുകൾ കീഴടക്കുകയാണ്. കേരളത്തിൽ ഹൗസ് ഫുൾ ആയി ഓടുന്ന പടം കോടികളാണ് ഇതിനോടകം തന്നെ നേടിയത്. ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ചിത്രം പല റെക്കോർഡുകളും തകർത്ത് മുന്നേറുന്ന കാഴ്‌ചയാണ് കാണാൻ കഴിയുന്നത്.
 
എന്നാൽ ഈ മമ്മൂട്ടി  ചിത്രത്തിന് ആരാധകര്‍ മാത്രമല്ല ആശംസകളും പിന്തുണയുമായി മറ്റ് താരങ്ങളുടെ ഫാന്‍സുമുണ്ട്. കഴിഞ്ഞ ദിവസം ഹരിപ്പാട് ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചത് ദളപതി വിജയ് ഫാന്‍സ് അസോസിയേഷന്‍ ആയിരുന്നു. 
 
സബര്‍മതി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് എസ്‌എന്‍ തിയറ്ററില്‍ പ്രത്യേക ഷോ നടന്നത്. കേക്ക് മുറിച്ചുള്ള ആഘോഷ പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഷിഖ് അബു വൈറസിന്റെ തിരക്കഥ കോപ്പിയടിച്ചുവെന്ന് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ; ചിത്രത്തിന് സ്റ്റേ