Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ് ജനത ഞെട്ടി, മഹാനദിയിലെ കമല്‍ഹാസനെയും മറികടക്കും പേരന്‍‌പിലെ മമ്മൂട്ടി!

തമിഴ് ജനത ഞെട്ടി, മഹാനദിയിലെ കമല്‍ഹാസനെയും മറികടക്കും പേരന്‍‌പിലെ മമ്മൂട്ടി!
, ചൊവ്വ, 5 ഫെബ്രുവരി 2019 (19:04 IST)
‘മഹാനദി’ എന്ന ചിത്രത്തില്‍ കമല്‍ഹാസന്‍റെ അഭിനയം കണ്ട് കണ്ണുനിറയാത്തവര്‍ ആരും തന്നെയുണ്ടാവില്ല തമിഴ് സിനിമാ പ്രേക്ഷകരുടെ കൂട്ടത്തില്‍. എന്നാല്‍ അവരെയും അമ്പരപ്പിച്ചിരിക്കുകയാണ് പേരന്‍പിലെ അമുദവനായി മമ്മൂട്ടി!
 
മഹാനദിയില്‍ കൃഷ്ണസ്വാമി എന്ന നായകകഥാപാത്രത്തിന്‍റെ ദയനീയാവസ്ഥയില്‍ കമല്‍ഹാസന്‍ നടത്തിയ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. തമിഴിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മഹാനദി സ്വന്തമാക്കി.
 
മകളെ തേടി കൃഷ്ണസ്വാമി വേശ്യാലയത്തിലെത്തുന്നതും അവളെ അവിടെ കണ്ടെത്തുന്നതും തുടര്‍ന്നുള്ള രംഗങ്ങളും ആ സിനിമയുടെ ഹൈലൈറ്റായിരുന്നു. എന്നാല്‍ പേരന്‍‌പില്‍ മകളുടെ ലൈംഗിക സംതൃപ്തിക്ക് ആണ്‍‌വേശ്യയെ തിരക്കിയാണ് അമുദവന്‍ വേശ്യാലയത്തിലെത്തുന്നത്.
 
മകള്‍ക്കുവേണ്ടിയാണ് ആണ്‍‌വേശ്യയെ തേടുന്നതെന്ന് വേശ്യാലയം നടത്തിപ്പുകാരിയോട് വെളിപ്പെടുത്തിയ അമുദവന്‍റെ മുഖത്ത് അവര്‍ അടിക്കുന്നു. അടികൊണ്ടശേഷം മമ്മൂട്ടിയുടെ പ്രതികരണമാണ് തമിഴ് സിനിമാലോകത്തെയാകെ അമ്പരപ്പിക്കുന്നത്. ഇത് അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്നാണ് അവര്‍ ചോദിക്കുന്നത്.
 
മമ്മൂട്ടിയുടെ കണ്ണുനിറയുന്നതും തൊണ്ടയിടറുന്നതും ഒട്ടേറെ മലയാള സിനിമകളെ വമ്പന്‍ ബോക്സോഫീസ് ഹിറ്റുകളാക്കി മാറ്റിയിരുന്നു. തമിഴകത്തും ആ മാജിക് തുടരുകയാണ്. ഭാരതിരാജയെയും മിഷ്കിനെയും പോലെയുള്ള സംവിധായകപ്രതിഭകള്‍ക്ക് മമ്മൂട്ടിയുടെ നിയന്ത്രിതാഭിനയത്തെ എത്ര പുകഴ്ത്തിയിട്ടും മതിയാകുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വൃത്തികെട്ട സംവിധായകൻ, നാശം പിടിച്ച സിനിമ‘- മമ്മൂട്ടിയുടെ രൂപ സാദൃശ്യമുള്ള അമുദവൻ!