Webdunia - Bharat's app for daily news and videos

Install App

മമ്മൂക്ക, നിങ്ങൾ വേറെ ലെവൽ ആണ്: പേരൻപ് കണ്ണ് നനയിച്ചുവെന്ന് ശാലിൻ സോയ

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (13:50 IST)
സിനിമലോകമെങ്ങും പേരൻപ് വിശേഷങ്ങളാണ്. മമ്മൂട്ടിയുടെ ക്ലാസ് അഭിനയത്തിനായി കാത്തിരുന്നവർക്കിടയിലേക്കാണ് റാം പേരൻപ് എത്തിച്ചത്. റാമിന്റേയും മമ്മൂട്ടിയുടെയും സാദനയുടെയും മാസ്റ്റർപീസ് തന്നെയാണ് പേരൻപ്. നിരവധി താരങ്ങൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
 
ഇപ്പോഴിതാ, നടി ശാലിൻ സോയയും പേരൻപിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. ‘മികച്ച ഒരു ചിത്രമാണ് പേരൻപ്. സാദനയുടെ ഡെഡിക്കേഷനും കഴിവും എടുത്ത് പറയേണ്ടതാണ്. മികച്ച അഭിനേത്രി തന്നെയാണ് താനെന്ന് അഞ്ജലി അമീർ തെളിയിച്ചു. അവരുടെ അഭിനയം കണ്ട് കൺ നിറഞ്ഞു. മമ്മൂക്കയുടെ അഭിനയത്തെ കുറിച്ച് ഒന്നും പറയേണ്ടതില്ലല്ലോ. പറയാൻ വാക്കുകൾ കിട്ടുന്നില്ല. വേറെ ലെവൽ’- ശാലിൻ ഫേസ്ബുക്കിൽ കുറിച്ചു. 
 
വളരെ സ്വാഭാവികമായ അഭിനയം കാഴ്ച വെച്ചിരിക്കുകയാണ് മമ്മൂട്ടി. അഭിനയത്തോടുള്ള തന്റെ ആസക്തി സൂപ്പർസ്റ്റാർ എന്ന പദവിയിലിരിക്കുമ്പോൾ തന്നെ ഇത്രയും വെല്ലുവിളി ഉയർത്തുന്ന ഒരു സ്ക്രിപ്റ്റ് എറ്റെടുക്കാൻ അദ്ദേഹം കാണിച്ച താൽപ്പര്യത്തിലൂടെ വ്യക്തമാകുകയാണ്. പാപ്പായായി സാധന ചിത്രത്തിൽ നിറഞ്ഞു നിന്നു. സാധനയ്ക്ക് ദേശീയ അവാർഡ് നൽകിയില്ലെങ്കിൽ മറ്റാർക്കും നൽകരുതെന്ന് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments