Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനഃപൂർവ്വം സിനിമയെ തകർക്കാൻ ശ്രമം? കങ്കുവയുടെ ഭാവി എന്ത്?

Kanguva

നിഹാരിക കെ എസ്

, വെള്ളി, 15 നവം‌ബര്‍ 2024 (11:36 IST)
സൂര്യ നായകനായ ബി​ഗ് ബജറ്റ് ചിത്രം കങ്കുവ ഇന്നലെയാണ് റിലീസ് ആയത്. ചിത്രം തിയേറ്ററിലെത്തി മണിക്കൂറുകൾക്കുള്ളിൽ അതിന്റെ വ്യാജൻ റിലീസ് ആയി. ഒന്നിലേറെ ഡൗൺലോഡ് ക്വാളിറ്റിയിലാണ് വ്യാജൻ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ലീക്ക് ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് നിർമാതാക്കളായ സ്റ്റുഡിയോ ​ഗ്രീൻ.
 
തമിൾറോക്കേഴ്സ്, ടെലി​ഗ്രാം പോലുള്ള ടോറന്റ് പ്ലാറ്റ്ഫോമുകളിലാണ് കങ്കുവയുടെ വ്യാജ പ്രിന്റ് പ്രചരിക്കുന്നത്. ഇതിന് പുറമേ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കങ്കുവായുടെ വ്യാജപതിപ്പ് പ്രദർശിപ്പിക്കുന്നുമുണ്ട്. ചിത്രം തിയേറ്ററുകളിൽനിന്ന് ചോർത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് നിർമാതാക്കളായ സ്റ്റുഡിയോ ​ഗ്രീൻ വ്യക്തമാക്കി. ആന്റി പൈറസി ടീം സജ്ജരായിക്കഴിഞ്ഞു. വ്യാജപതിപ്പ് പുറത്താക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് നിർമാതാക്കൾ വ്യക്തമാക്കുന്നത്.
 
കേരളത്തില്‍ നിന്നും മാത്രം 4 കോടി രൂപയാണ് ചിത്രം നേടിയത്. ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 22 കോടി രൂപയാണ് നേടിയത്. ശിവയുടെ സംവിധാനത്തില്‍ എത്തിയ പിരീയോഡിക് ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ കഥ ദൈര്‍ഘ്യമുള്ളതാണെങ്കിലും ഇഷ്ടം തോന്നുന്നതാണ് എന്നാണ് ചിത്രം കണ്ട ചിലര്‍ അഭിപ്രായപ്പെടുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സ്ത്രീപീഡകനായ വില്ലന്‍'; മമ്മൂട്ടി സിനിമയെ കുറിച്ച് വെളിപ്പെടുത്തി ജോണ്‍ ബ്രിട്ടാസ്