സുരേഷ് ഗോപിയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ നിറയുകയാണ്. നടന്‍ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ചത് വലിയ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. നടന്‍ അതിന് മാപ്പ് പറഞ്ഞിട്ടും സോഷ്യല്‍ മീഡിയയിലൂടെ നടന്റെ പേര് നിറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടേയിരുന്നു. ഈ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇന്ന് ട്രാന്‍സ്‌ജെന്റേഴ്‌സിനൊപ്പം കേരളപ്പിറവി ആഘോഷിക്കാന്‍ നടന്‍ എത്തിയിരുന്നു. സുരേഷ് ഗോപിക്ക് നേരെ മൈക്ക് നീട്ടിയ മാധ്യമപ്രവര്‍ത്തകരോട് നടന്‍ പറഞ്ഞ വാക്കുകള്‍ വൈറലായി മാറിക്കഴിഞ്ഞു.
കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി കൊച്ചിയിലെ അമ്മ ആസ്ഥാനത്ത് എത്തിയതായിരുന്നു മലയാളത്തിന്റെ പ്രിയ നടന്‍. പരിപാടി കഴിഞ്ഞ് പുറത്തേക്ക് നടന്നുവന്ന സുരേഷ് ഗോപിക്ക് നേരെ മൈക്ക് നീട്ടിയ മാധ്യമപ്രവര്‍ത്തകരോട് 'നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ' എന്നാണ് നടന്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ഗരുഡന്‍. സുരേഷ് ഗോപിയും ബിജുമേനോനും നേര്‍ക്കുനേര്‍ എത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തില്‍ ആക്കുന്നത്.ലീഗല്‍ ത്രില്ലര്‍ സിനിമയുടെ റിലീസിന് ഇനി രണ്ട് ദിവസം കൂടി ഉള്ളൂ. നവംബര്‍ 3 ന് ആണ് റിലീസ്.