Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സർക്കാർ' വിവാദം പുകയുന്നു: മുരുകദോസിനെ അറസ്‌റ്റ് ചെയ്യാൻ പൊലീസെത്തിയെന്ന് സൺപിക്‌ച്ചേഴ്‌സ്

'സർക്കാർ' വിവാദം പുകയുന്നു: മുരുകദോസിനെ അറസ്‌റ്റ് ചെയ്യാൻ പൊലീസെത്തിയെന്ന് സൺപിക്‌ച്ചേഴ്‌സ്

'സർക്കാർ' വിവാദം പുകയുന്നു: മുരുകദോസിനെ അറസ്‌റ്റ് ചെയ്യാൻ പൊലീസെത്തിയെന്ന് സൺപിക്‌ച്ചേഴ്‌സ്
, വെള്ളി, 9 നവം‌ബര്‍ 2018 (08:53 IST)
റിലീസ് ചെയ്‌ത ദിവസം തന്നെ വിവാദങ്ങൾ മുളച്ചുപൊങ്ങിയ വിജയ് ചിത്രമായിരുന്നു 'സർക്കാർ'. ചിത്രത്തിന്റെ സംവിധായകനെ തേടി പൊലീസ് എത്തിയെന്ന വെളിപ്പെടുത്തലുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയതോടെ തമിഴ്‌നാട്ടിൽ 'സർക്കാർ' പ്രശ്‌നങ്ങൾ വീണ്ടും ശക്തമായി.
 
ബ്രേക്കിംഗ് ന്യൂസ് എന്ന മുഖവുരയോടെ 'സംവിധായകൻ എ ആർ മുരുകദോസിനെ അറസ്‌റ്റ് ചെയ്യാൻ പൊലീസ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തി'യെന്നായിരുന്നു സൺപിക്ച്ചേഴ്‌സ് ട്വീറ്റ് ചെയ്‌തത്. അതേസമയം, ഇത് നിരവധിപേർ ഷെയർ ചെയ്‌തു.
 
തമിഴ്‌സിനിമാ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റായ വിശാലും സൂപ്പര്‍താരം രജനികാന്തും ഉൾപ്പെടെ നിരവധിപേർ സർക്കാരിന്റെ അണിയറപ്രവർത്തകർക്ക് പിന്തുണയുമായി  രംഗത്തെത്തി. ചിത്രം സെന്‍സര്‍ ബോര്‍ഡ് കാണുകയും പ്രദര്‍ശനാനുമതി നല്‍കിയതാണെന്നും പിന്നെന്തിനാണ് പ്രതിഷേധമെന്നായിരുന്നു വിശാലിന്റെ ട്വീറ്റ്. പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നായിരുന്നു രജനികാന്തും അഭിപ്രായപ്പെട്ടത്.
 
തന്‍റെ വീട്ടില്‍ പൊലീസ് എത്തിയതും മടങ്ങി പോയെന്നും മുരുഗദോസും ട്വീറ്റ് ചെയ്തിരുന്നു. താന്‍ വീട്ടിലില്ലായിരുന്നുവെന്നും അതുകൊണ്ടാണ് വീട്ടില്‍ നിന്നും പൊലീസ് മടങ്ങിയതെന്നും മുരുഗദോസ് ട്വീറ്റില്‍ പറയുന്നു. ചിത്രം തമിഴ്‌നാട് സർക്കാരിനെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നു എന്നാണ് പ്രധാനമായും ഉള്ള ആരോപണം.
 
എ ആര്‍ മുരുഗദോസിന്റെ മാനേജരോട് തങ്ങള്‍ സംസാരിച്ചുവെന്നും പൊലീസ് എത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ സംരക്ഷണത്തിനായാണെന്ന് അറിയിച്ചുവെന്നും ദി ന്യൂസ് മിനിറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സർക്കാർ' വിവാദം ഒഴിയുന്നില്ല; വിജയ്‌ക്കെതിരെ നടപടിയെടുക്കാന്‍ നീക്കം