Webdunia - Bharat's app for daily news and videos

Install App

Ponman Box Office Collection: ഉയര്‍ന്നു പറക്കുമോ 'പൊന്‍മാന്‍'; പ്രതീക്ഷ മൗത്ത് പബ്ലിസിറ്റിയില്‍

സ്ത്രീധനത്തിനെതിരെ ശക്തമായി സംസാരിക്കുന്ന ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം

Ponman Box Office Collection: ഉയര്‍ന്നു പറക്കുമോ  പൊന്‍മാന്‍   പ്രതീക്ഷ മൗത്ത് പബ്ലിസിറ്റിയില്‍
രേണുക വേണു
ശനി, 1 ഫെബ്രുവരി 2025 (09:23 IST)
Ponman Movie Box Office Collection

Ponman Box Office Collection: ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത 'പൊന്‍മാന്‍' വിജയകരമായി പ്രദര്‍ശനം തുടരുന്നു. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം ബോക്‌സ്ഓഫീസിലും പിടിച്ചുനില്‍ക്കുകയാണ്. നാട് ചര്‍ച്ച ചെയ്യേണ്ട വളരെ ശക്തമായ കഥയാണ് സിനിമയുടേതെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. 
 
സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം റിലീസ് ദിനത്തില്‍ 75 ലക്ഷമാണ് ചിത്രം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. രണ്ടാം ദിനത്തില്‍ 62 ലക്ഷമാണ് കളക്ഷന്‍. അവധി ദിനങ്ങളായ ഇന്നും നാളെയും കളക്ഷന്‍ ഉയരുമെന്നാണ് പ്രതീക്ഷ. ഇതുവരെയുള്ള ആകെ നെറ്റ് കളക്ഷന്‍ 1.37 കോടിയാണ്. 
 
സ്ത്രീധനത്തിനെതിരെ ശക്തമായി സംസാരിക്കുന്ന ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദേശീയ മാധ്യമങ്ങള്‍ അടക്കം മികച്ച റേറ്റിങ് ആണ് സിനിമയ്ക്കു നല്‍കിയിരിക്കുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമ അല്‍പ്പം സര്‍ക്കാസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍. ജി.ആര്‍.ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലിജോ മോള്‍, ആനന്ദ് മന്‍മഥന്‍, ദീപക് പറമ്പോല്‍, രാജേഷ് ശര്‍മ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോര്‍ദാനില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് കുടുംബം തന്നെ വഹിക്കണമെന്ന് ഇന്ത്യന്‍ എംബസി

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; പരീക്ഷ കേന്ദ്രങ്ങള്‍ 2980

സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദന്‍ തുടരും; നേരിയ സാധ്യത ജയരാജന്

ചോക്ലേറ്റ് കഴിച്ച കുഞ്ഞിന് അസുഖം, മൂത്രപരിശോധനയില്‍ ഡിപ്രസന്റിന്റെ സാന്നിധ്യം കണ്ടെത്തി

ജോര്‍ദാന്‍ വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു

അടുത്ത ലേഖനം
Show comments