Webdunia - Bharat's app for daily news and videos

Install App

വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കാന്‍ പൂനം ബജ്‌വ,'മേ ഹൂം മൂസ' ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 4 മെയ് 2022 (11:56 IST)
സുരേഷ് ഗോപിയുടെ പുതിയ ചിത്രം 'മേ ഹൂം മൂസ' ഒരുങ്ങുകയാണ്. ഈയടുത്താണ് ചിത്രീകരണം ആരംഭിച്ചത്.പൂനം ബജ്‌വയും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് നടി ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.നിലവില്‍ കൊടുങ്ങല്ലൂരിലാണ് ഷൂട്ടിങ് സംഘം ഉള്ളതെന്ന് നടി പങ്കുവെച്ച ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാനാകുന്നു.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Poonam Bajwa (@poonambajwa555)

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മേ ഹൂം മൂസ'ല്‍ മലപ്പുറത്തുകാരനായ മൂസ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.
 
1998 ല്‍ തുടങ്ങി 2019 ല്‍ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Poonam Bajwa (@poonambajwa555)

വാഗ അതിര്‍ത്തില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സിനിമ ചിത്രീകരിക്കും. പൂനം ബജ്‌വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് ,ജോണി ആന്റണി, സലിം കുമാര്‍, മേജര്‍ രവി, ഹരീഷ് കണാരന്‍, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ധ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Poonam Bajwa (@poonambajwa555)

റുബീഷ് റെയ്ന്‍ തിരക്കഥ ഒരുക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം.ശ്രീനാഥ് ശിവശങ്കരന്‍ ?സംഗീതമൊരുക്കുന്നു.
 
സുരേഷ് ഗോപിയുടെ 253-ാം ചിത്രംകൂടിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; വൈരാഗ്യത്തില്‍ കടയിലിട്ട് തീ കൊളുത്തി, യുവതിക്ക് ദാരുണാന്ത്യം

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

അടുത്ത ലേഖനം
Show comments