അന്ന് ഞാൻ 21കാരി നടി; ഇയാൾ 20കാരൻ വിദ്യാർത്ഥി; ഇന്ദ്രജിത്തുമായി ഒന്നിച്ചുള്ള ആദ്യ ചിത്രം പങ്കിട്ട് പൂർണ്ണിമ
വർഷങ്ങൾക്ക് മുൻപുള്ള ചിത്രം ഒരു ഓർമ്മപ്പെടുത്തലായി പോസ്റ്റ് ചെയ്യുകയാണ് പൂർണ്ണിമ.
മനസ്സിലെ ഇഷ്‌ടം ആദ്യമായി ഇന്ദ്രജിത് പൂർണ്ണിമയോട് പറഞ്ഞ നിമിഷം. അപ്രതീക്ഷിതമായി ഇരുവരുടെയും ഫോട്ടോ ഭാവി അമ്മായിഅമ്മ മല്ലിക സുകുമാരൻ പകർത്തിയ ആ ദിവസം. പൂർണ്ണിമക്ക് പ്രായം 21, ഇന്ദ്രജിത് ഒരു 20കാരനും. വർഷങ്ങൾക്ക് മുൻപുള്ള ചിത്രം ഒരു ഓർമ്മപ്പെടുത്തലായി പോസ്റ്റ് ചെയ്യുകയാണ് പൂർണ്ണിമ.
മല്ലികയുടെ സഹ താരമായിരുന്നു പൂർണ്ണിമ അന്ന്. ആദ്യമായി ഇന്ദ്രജിത് സ്നേഹം തുറന്നു പറഞ്ഞപ്പോൾ ഹൃദയം വേഗത്തിൽ മിടിക്കുകയും തൊണ്ട വറ്റിവരളുകയും ചെയ്തതായി പൂർണ്ണിമ ഓർക്കുന്നു. അപ്പോഴും മക്കളുടെ മനസ്സിൽ എന്തെന്ന് അറിയാതെ അമ്മ മല്ലിക അവരുടെ ചിത്രം ഒരു നിയോഗമെന്ന പോലെ പകർത്തി. ഇന്നവർ മൂന്നു വർഷത്തെ പ്രണയവും, 17 വർഷത്തെ ദാമ്പത്യ ജീവിതവും പിന്നിട്ടിരിക്കുന്നു.