Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പവര്‍ സ്റ്റാര്‍ 100 കോടി ക്ലബ്ബില്‍ കയറേണ്ട', സ്വന്തം സിനിമയെ കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു

'പവര്‍ സ്റ്റാര്‍ 100 കോടി ക്ലബ്ബില്‍ കയറേണ്ട', സ്വന്തം സിനിമയെ കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്

, വ്യാഴം, 23 ജൂണ്‍ 2022 (15:14 IST)
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ ഒരുങ്ങുകയാണ്. ബാബു ആന്റണി കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയുടെ ട്രെയിലര്‍ ജൂലൈ 8ന് രാത്രി 8 മണിക്ക് പുറത്തിറങ്ങും. പവര്‍ സ്റ്റാര്‍ 100 കോടി ക്ലബ്ബില്‍ കയറട്ടെ എന്ന് പറഞ്ഞ ആരാധകന് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍.  
 
'സത്യസന്ധമായ ഒരു 40 കോടി Club,പവര്‍ സ്റ്റാര്‍ 100 കോടി ക്ലബ്ബില്‍ കയറേണ്ട. 
ആകെ നാല് കോടി ബഡ്ജറ്റില്‍ ചെയ്യുന്ന പവര്‍ സ്റ്റാര്‍ 100 കോടി ക്ലബ്ബില്‍ കയറിയാല്‍ എനിക്ക് അഹങ്കാരം വരും. അതുകൊണ്ട് സത്യസന്ധമായ 40 കോടി ക്ലബ് മതി.'-ഒമര്‍ ലുലു കുറിച്ചു.
 
റിയാസ് ഖാന്‍, അബു സലിം, ബാബു രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ എത്തുന്ന ചിത്രത്തില്‍ നായികമാര്‍ ഇല്ല. ഡെന്നിസ് ജോസഫ് ഒരിടവേളക്ക് ശേഷം തിരക്കഥ രചിക്കുന്ന ഈ ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നും താരങ്ങള്‍ അഭിനയിക്കാന്‍ എത്തുന്നുണ്ട്. ബാബു ആന്റണിയുടെ ഇടി കാണാനായി ആരാധകരും കാത്തിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിയറിലെ ഉയര്‍ന്ന പ്രതിഫലം, പ്രഭാസ് വാങ്ങുന്നത് 100 കോടിക്ക് മുകളില്‍ !