ഒരു കളര്‍ഫുള്‍ എന്റെര്‍റ്റൈനെറുമായി പ്രഭുദേവ,'പേട്ടറാപ്പ്' സെപ്റ്റംബര്‍ 27ന്

കെ ആര്‍ അനൂപ്
ശനി, 31 ഓഗസ്റ്റ് 2024 (22:02 IST)
സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു കളര്‍ഫുള്‍ എന്റെര്‍റ്റൈനെറായി കാത്തിരിക്കുന്നവരാണോ നിങ്ങള്‍? അത്തരത്തിലൊരു സിനിമയുമായി പ്രഭുദേവ എത്തുകയാണ്.എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന പേട്ടറാപ്പ് റിലീസിന് ഒരുങ്ങുകയാണ്.
 
സെപ്റ്റംബര്‍ 27ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by D.Imman (@immancomposer)

.ചെന്നൈ, കേരളം, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്ലന്‍ഡ് എന്നിവിടങ്ങളിലായി 64 ദിവസം കൊണ്ടാണ് സിനിമ ചിത്രീകരിച്ചത്. ഡി. ഇമ്മന്‍ സംഗീതം ഒരുക്കുന്ന ചിത്രം ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 
പ്രഭുദേവ ആരാധകര്‍ കാത്തിരിക്കുന്ന പ്രഭുദേവയെ ഈ സിനിമയില്‍ കാണാനാകും. നടന്റെ അടിപൊളി നൃത്തച്ചുവടുകളും ഡി. ഇമ്മന്‍ ഒരുക്കുന്ന സംഗീതം കൂടി ചേരുമ്പോള്‍ സംഗതി കളര്‍ഫുള്‍ ആകും.പി.കെ. ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
 
 ജിത്തു ദാമോദര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് : നിഷാദ് യൂസഫ്, ആര്‍ട്ട് ഡയറക്ടര്‍ : എ. ആര്‍. മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആനന്ദ്.എസ്, ശശികുമാര്‍.എസ്, എക്സികുട്ടിവ് പ്രൊഡ്യൂസര്‍ : റിയ.എസ്, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍.
 
മേക്കപ്പ് : അബ്ദുല്‍ റഹ്‌മാന്‍, കൊറിയോഗ്രാഫി : ഭൂപതി രാജ, റോബര്‍ട്ട്, സ്റ്റണ്ട് : ദിനേശ് കാശി, വിക്കി മാസ്റ്റര്‍, ലിറിക്‌സ് : വിവേക് , മധന്‍ ഖാര്‍ഗി, വി എഫ് എക്സ് : എഫെക്റ്റ്സ് ആന്‍ഡ് ലോജിക്സ് , ക്രിയേറ്റിവ് സപ്പോര്‍ട് : സഞ്ജയ് ഗസല്‍, കോ ഡയറക്ടര്‍ : അഞ്ജു വിജയ്, ഡിസൈന്‍ : യെല്ലോ ടൂത്ത്, സ്റ്റില്‍സ് : സായി സന്തോഷ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് :പ്രതീഷ് ശേഖര്‍.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments