Webdunia - Bharat's app for daily news and videos

Install App

വടിവേലുവിന്റെ വായിൽ വിരലിട്ട് ഇളക്കി, മുടി പിടിച്ച് വലിച്ചു; പ്രഭുദേവയ്‌ക്കെതിരെ വിമർശനം

നിഹാരിക കെ.എസ്
ബുധന്‍, 26 ഫെബ്രുവരി 2025 (09:53 IST)
പ്രഭുദേവയുടെ ഡാൻസ് കോൺസേർട്ടിന് എത്തിയ വടിവേലുവിനെ അപമാനിച്ച് താരം. ചെന്നൈയിൽ നടന്ന കോൺസേർട്ടിന്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. തമിഴ് സിനിമയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മുൻനിരയിൽ തന്നെ വടിവേലു ഇരിക്കുകയായിരുന്നു. പൊതുവേദിയിൽ വെച്ചാണ് പ്രഭുദേവ വടിവേലുവിനെ അപമാനിച്ചത്. സംഭവത്തിന് പിന്നാലെ പ്രഭുദേവയ്ക്ക് നേരെ വൻ വിമർശനമാണ് ഉയരുന്നത്. 
 
പ്രഭുദേവയും വടിവേലുവും ഒന്നിച്ച് അഭിനയിച്ച ‘കാതലൻ’ സിനിമയിലെ ‘പേട്ടൈ റാപ്പ്’ ഗാനത്തിന് ഡാൻസ് ചെയ്യുന്നതിനിടെ പ്രഭുദേവ സദസ്സിലേക്ക് ഇറങ്ങി വടിവേലുവിന്റെ മുഖത്ത് നോക്കി ചില ആക്ഷൻ കാണിച്ചു. അതേ രീതിയിൽ നടൻ പ്രതികരിക്കുകയും ചെയ്തു. തുടർന്ന് പ്രഭുദേവ നടന്റെ തല പിന്നിലേക്ക് പിടിച്ചു വായിൽ വിരലിട്ട് കുത്തുന്നത് പോലുള്ള ആക്ഷൻ കാണിച്ചത്.
 
ഇത് ഇഷ്ടപ്പെടാതെ വന്ന വടിവേലു കൈ തട്ടി മാറ്റി. പിന്നാലെ പ്രഭുദേവ വടിവേലുവിന്റെ മുടിയിൽ പിടിച്ചു കുലുക്കുകയും ചെയ്തു. ഇതും സഹിക്കാൻ കഴിയാതെ വടിവേലു തട്ടി മാറ്റിയത്തോടെയാണ് പ്രഭുദേവ മാറി പോകുന്നത്. നടന്റെ തമാശയോടുള്ള പ്രവൃത്തി കണ്ട് സമീപത്ത് ഇരുന്ന ധനുഷ് അടക്കമുള്ളവർ പൊട്ടിച്ചിരിക്കുന്നതും പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
 
മാത്രമല്ല സൗഹൃദത്തിന്റെ പുറത്തോ തമാശയ്ക്കോ വ്യക്തികളുടെ ശരീരത്തിൽ അനുമതിയില്ലാതെ തൊടുന്നത് ശരിയാണോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. മാത്രമല്ല താനൊരു കോമേഡിയനായിരുന്നു എന്ന കാര്യം വടിവേലു പോലും മറന്നിരിക്കുകയാണ്. പഴയ നടനെ മിസ് ചെയ്യുന്നു എന്നുള്ള കമന്റുകളും എത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യനില ഗുരുതരമായി തുടരുമ്പോഴും ആശുപത്രി കിടക്കയില്‍ വെച്ച് ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ച് മാര്‍പാപ്പ

ഗില്ലിന്‍ ബാരെ സിന്‍ഡ്രോം ബാധിച്ച മൂവാറ്റുപുഴ സ്വദേശി മരിച്ചു; കേരളത്തിലെ ആദ്യത്തെ മരണമോ?

ചെക്ക് പോസ്റ്റ് കടക്കാൻ കൈക്കൂലി : മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്.

സ്യൂട്ട്‌കേസ് നദിയില്‍ വലിച്ചെറിയാന്‍ ശ്രമിച്ച രണ്ട് സ്ത്രീകളെ കൊല്‍ക്കത്തയില്‍ നാട്ടുകാര്‍ തടഞ്ഞു, ഉള്ളില്‍ മൃതദേഹം കണ്ടെത്തി

കാട്ടുപന്നിയെയാണ് വെടിവച്ചതെങ്കിലും രണ്ടര ലക്ഷത്തിൻ്റെ നഷ്ടമുണ്ടായത് കെ.എസ്.ഇ.ബിക്ക്

അടുത്ത ലേഖനം
Show comments