'നയൻതാര ഒരു മോശം സ്ത്രീ, എന്റെ ഭർത്താവിനെ തട്ടിയെടുത്തു'; ഗുരുതര ആരോപണവുമായി സൂപ്പർതാരത്തിന്റെ ഭാര്യ

അനു മുരളി
ബുധന്‍, 15 ഏപ്രില്‍ 2020 (15:21 IST)
സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. സംവിധായകൻ വിഘ്നേഷ് ശിവനുമായി പ്രണയത്തിലാണ് നയൻസിപ്പോൾ. നേരത്തേ ചിമ്പു, പ്രഭുദേവ എന്നിവരുമായി താരത്തിനു പ്രണയബന്ധമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പ്രഭുദേവയുമായൊത്തുള്ള വിവാഹം വരെ ഏകദേശം ഉറക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർ തമ്മിൽ ബ്രേക്ക് അപ് ആവുകയും നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം സിനിമയിലേക്ക് തിരികെ എത്തുകയും ആയിരുന്നു.
 
ഇപ്പോഴിതാ പ്രഭുദേവയുടെ ഭാര്യ നയൻതാരയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭുദേവയുടെ മുന്‍ ഭാര്യ റംലത്ത് എന്ന ലത നടി നയന്‍താര തന്റെ ജീവിതം നശിപ്പിച്ചുവെന്ന് ആരോപിക്കുന്നത്. 
 
'ഒരാളുടെ കുടുംബം തകര്‍ത്തെറിഞ്ഞതിന് നയന്‍താര ശിക്ഷിക്കപ്പെടണം. എന്റെ ഭര്‍ത്താവിനെ എന്നിൽ നിന്നും അവര്‍ തട്ടിയെടുത്തു. നിയമപരമല്ലാതെ മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുക്കുന്ന എല്ലാ സ്ത്രീകളും ശിക്ഷിക്കപ്പെടണം. നയൻതാരയ്ക്കെതിരെ ഞാൻ കോടതിയെ വരെ സമീപിച്ചിരുന്നു. അവരൊരു മോശം സ്ത്രീയാണ്. കൈയില്‍ കിട്ടിയാല്‍ അപ്പോള്‍ തന്നെ അടിക്കും. എന്റെ ഭര്‍ത്താവ് ഒരിക്കലും അവരുമായി പ്രണയത്തിലായി എന്ന് താന്‍ വിശ്വസിക്കുന്നില്ല. അതൊരു ബ്ലാക്ക് മാജിക് ആകാനാണ് സാധ്യത. കാരണം, എന്റെ ഭർത്താവ് സത്യസന്ധനും ആത്മാര്‍ഥതയുള്ള ആളുമായിരുന്നു.'
 
'കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ഞങ്ങളെ സംരക്ഷിച്ച് വരികയായിരുന്നു. പെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞത്. എന്നാല്‍ ഞാനുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം അവർ തമ്മിൽ പിരിഞ്ഞു.' - റംലത്ത് പറയുന്നു. മൂന്നര വര്‍ഷത്തോളം നീണ്ട പ്രണയബന്ധമായിരുന്നു ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചത്. ബ്രേക്ക് അപ്പില്‍ നിന്നും പുറത്ത് കടക്കാന്‍ തനിക്ക് ഒരുപാട് സമയം ആവശ്യമായി വന്നതിനെ കുറിച്ചും നയന്‍താര പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments