Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ കൊറോണയ്‌ക്കെതിരെ നെടുമുടി വേണുവിന്റെ ഗാനം; ഏറ്റെടുത്ത് മോഹന്‍ലാലും സോഷ്യല്‍ മീഡിയയും

കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ കൊറോണയ്‌ക്കെതിരെ നെടുമുടി വേണുവിന്റെ ഗാനം; ഏറ്റെടുത്ത് മോഹന്‍ലാലും സോഷ്യല്‍ മീഡിയയും

അനിരാജ് എ കെ

, ബുധന്‍, 15 ഏപ്രില്‍ 2020 (13:25 IST)
കൊറോണയ്‌ക്കെതിരെ നടന്‍ നെടുമുടി വേണു ഇടയ്‌ക്ക കൊട്ടി പാടുന്ന ഗാനം ഫേസ്ബുക്കില്‍ പങ്കുവച്ച് കേരളാ പൊലീസ്. രണ്ട് മിനിറ്റില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ഹിറ്റായിട്ടുണ്ട്. കൂടാതെ നടന്‍ മോഹന്‍ലാലും തന്റെ പേജില്‍ നെടുമുടി വേണുവിന്റെ ഈ ഗാനം പങ്കുവച്ചിട്ടുണ്ട്.
 
'കരുതലും ജാഗ്രതയുമായി മഹാമാരിയെ ഈ നാട്ടില്‍ നിന്നും നമുക്ക് തുരത്താം. അതിജീവനത്തിന്റെ പ്രതീക്ഷകള്‍ പങ്കുവച്ച് ഗാനാര്‍ച്ചനയുമായി നെടുമുടി വേണുചേട്ടന്‍' എന്നാണ് വീഡിയോയ്‌ക്കൊപ്പൊം മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
 
'തുരത്തണം തകര്‍ക്കണം ഈ മഹാമാരിയെ...' എന്നാരംഭിച്ചിരിക്കുന്ന ഗാനം മനോജ് എബ്രഹാം ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ നെടുമുടി വേണു തന്നെയാണ് ആലപിച്ചിരിക്കുന്നത്. പൊലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദരവായിട്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ടയിലും വനിതാ പൊലീസ് സ്റ്റേഷന്‍