പ്രണവും സായ് പല്ലവിയും ഒന്നിക്കുന്നു, റാം കെയർ ഓഫ് ആനന്ദി സിനിമയാകാൻ ഒരുങ്ങുന്നു

Webdunia
തിങ്കള്‍, 15 മെയ് 2023 (18:18 IST)
കേരളം നേരിട്ട മഹാപ്രളയത്തെ ആസ്പദമാക്കിയൊരുക്കിയ 2018 എന്ന സിനിമ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ചിത്രത്തില്‍ സഹകഥാകൃത്താണ് യുവ നോവലിസ്റ്റായ അഖില്‍ പി ധര്‍മ്മജന്‍. മലയാളസിനിമയില്‍ കാലെടുത്തുവെച്ച അഖിലിന്റെ ഏറ്റവും ജനപ്രിയമായ നോവലാണ് റാം കെയര്‍ ഓഫ് ആനന്ദി. ഇത് സിനിമയാക്കുകയാണ് തന്റെ സ്വപ്നമെന്ന് അഖില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
 
പ്രണവ് മോഹന്‍ലാലിനെയും സായ് പല്ലവിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നോവല്‍ സിനിമയാക്കാനുള്ള ശ്രമത്തിലാണ് അഖില്‍. പ്രണവും സായ് പല്ലവിയും പ്രധാനവേഷങ്ങളില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും ഇതിനായുള്ള ശ്രമത്തിലാണെന്നും അഖില്‍ പറയുന്നു. സിനിമ പഠിക്കാനും നോവല്‍ എഴുതാനുമായി ആലപ്പുഴയിലെ തീരദേശഗ്രാമത്തില്‍ നിന്നും ചെന്നൈയിലെത്തുന്ന ശ്രീറാം എന്ന യുവാവും ആനന്ദി എന്ന ശ്രീലങ്കന്‍ യുവതിയുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ പറ്റിയാണ് റാം കെയര്‍ ഓഫ് ആനന്ദി പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അടുത്ത ലേഖനം
Show comments