Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന്റെ അധികം സിനിമകള്‍ കാണാറില്ല, വിനീത് കുറച്ച് ചിത്രങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രണവ് അതിന് തയ്യാറായില്ല, അതിനൊരു കാരണമുണ്ട് !

Pranav Mohanlal doesn't watch many movies of Mohanlal

കെ ആര്‍ അനൂപ്

, വ്യാഴം, 11 ഏപ്രില്‍ 2024 (11:34 IST)
വര്‍ഷങ്ങള്‍ക്കുശേഷം സിനിമയിലെ പ്രണവിന്റെ മാനറിസവും പ്രകടനവും മോഹന്‍ലാലിനോട് സാമ്യമുള്ളതാണെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ അധികം സിനിമകളൊന്നും പ്രണവ് കണ്ടിട്ടില്ലെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്കുശേഷത്തിന്റെ ഷൂട്ട് തുടങ്ങുന്നതിനു മുമ്പ് പ്രണവിനോട് മോഹന്‍ലാലിന്റെ കുറച്ചു സിനിമകള്‍ കാണാന്‍ ആവശ്യപ്പെട്ടെങ്കിലും നടന്‍ അതിന് തയ്യാറായില്ല. അതിനൊരു കാരണമുണ്ട്.
 
'വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ ഷൂട്ട് തുടങ്ങുന്ന സമയത്ത് അപ്പു ലാല്‍ അങ്കിളിന്റെ ഒരുപാട് പടങ്ങള്‍ കണ്ടിട്ടില്ലായിരുന്നു. അവന് ഭയങ്കര ഇഷ്ടമുള്ള പടം സദയം ആണ്.ആ ചിത്രം ഒരുപാട് ഇഷ്ടമാണ്.സദയം കണ്ടിട്ടുണ്ട്. അതുപോലെ സ്ഫടികം കണ്ടിട്ടുണ്ട്. പിന്നെ കിലുക്കം അങ്ങനെ കുറച്ചു പടങ്ങള്‍ കണ്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷത്തിന്റെ ഷൂട്ട് തുടങ്ങുന്നതിനു മുമ്പ് ഞാന്‍ അവനോട് ലാല്‍ അങ്കിളിന്റെ കുറച്ച് സിനിമകള്‍ കാണാന്‍ പറഞ്ഞു.അപ്പോള്‍ അവന്‍ എന്നോട് പറഞ്ഞത് കുഴപ്പമില്ല, കണ്ടാല്‍ ചിലപ്പോള്‍ ഇമിറ്റേഷന്‍ വരുമെന്നായിരുന്നു.
 
അങ്ങനെയായിരുന്നു അവന്‍ നിന്നത് പക്ഷേ അവന്റെ ബോഡി അതുണ്ട് അതുകൊണ്ടാണ് ചിത്രത്തിലെ പാട്ടൊക്കെ കാണുമ്പോള്‍ ആളുകള്‍ക്ക് ലാല്‍ അങ്കിളിനെ ഓര്‍മ്മ വരുന്നത്'- വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാഴ്ച കാര്യമായ വെല്ലുവിളികള്‍ ഉണ്ടായിരുന്നില്ല, ഇനി അങ്ങനെയല്ല, ഇതുവരെ 'ആടുജീവിതം' നേടിയത്