പ്രണവിന് മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ടുണ്ട്,എല്ലാം പഠിച്ച് വന്ന് ചെയ്യുകയാണ്, മോഹന്‍ലാലിന്റെ മകനെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

കെ ആര്‍ അനൂപ്
വെള്ളി, 2 ഫെബ്രുവരി 2024 (09:08 IST)
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്കു ശേഷം' റിലീസിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. പ്രണവ് മോഹന്‍ലാല്‍ ആരാധകരും ആവേശത്തിലാണ്. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൃദയത്തിനുശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മ്മിച്ച ചിത്രത്തില്‍ പ്രണവിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.
 
പ്രണവിന് മലയാളം എഴുതുവാനും വായിക്കാനും ബുദ്ധിമുട്ടുണ്ടെന്നും എന്നാല്‍ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പ്രണവിന് കാണാപാഠമാണെന്നും ധ്യാന്‍ പറയുന്നു. പ്രണവ് ഇംഗ്ലീഷിലാണ് പഠിച്ചതെന്നും തന്റെ ഡയലോഗുകള്‍ അടക്കം താരത്തിന് അറിയാമെന്നും ധ്യാന്‍ പറഞ്ഞു.
 
'മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഒരു ബുദ്ധിമുട്ടുണ്ട്. പക്ഷേ സ്‌ക്രിപ്റ്റ് അവന് കാണാപാഠമാണ്. പുള്ളിക്കാരന്റെ അടുത്ത് ഇംഗ്ലീഷില്‍ ഒരു സ്‌ക്രിപ്റ്റ് ഉണ്ട്. അതിലുള്ള എന്റെ ഡയലോഗ് അടക്കം അവന് കാണാതെ അറിയാം. അവന്‍ അതിന്റെ മുകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. കാരണം ഒന്ന് രണ്ട് വര്‍ഷം കൂടുമ്പോഴാണ് അവന്‍ സിനിമ ചെയ്യുന്നത്. പുള്ളി എല്ലാം പഠിച്ച് വന്ന് ചെയ്യുകയാണ്. അതുകൊണ്ടുതന്നെ അതിന്റേതായ ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഓരോ സിനിമകള്‍ ചെയ്തുവന്ന് അവസാനമാണ് അവിടെ വന്ന് ജോയിന്‍ ചെയ്തത്'-ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments