Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇന്‍ട്രോവേര്‍ട്ട് അല്ല പ്രണവ്'; മകന്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കാത്തത് ഈ കാരണം കൊണ്ടെന്ന് മോഹന്‍ലാല്‍

mohanlal,Suchitra Mohanlal, Pranav Mohanlal, Vismaya Mohanlal

കെ ആര്‍ അനൂപ്

, തിങ്കള്‍, 29 ഏപ്രില്‍ 2024 (09:24 IST)
പ്രണവ് മോഹന്‍ലാലിനെ അഭിമുഖങ്ങളിലൊന്നും കാണാറില്ലെന്നാണ് ആരാധകരുടെ പരാതി. കൂടെ ജോലി ചെയ്ത ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞാലേ പ്രണവിനെ കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ അറിയുവാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും നടനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മോഹന്‍ലാലിന് മുന്നില്‍ വരെ എത്താറുണ്ട്. എന്തുകൊണ്ടാണ് അഭിമുഖങ്ങളില്‍ ഒന്നും പ്രണവ് പ്രത്യക്ഷപ്പെടാത്തത് എന്ന ചോദ്യത്തിന് മോഹന്‍ലാലും മറുപടി നല്‍കുകയുണ്ടായി. അത്തരത്തില്‍ ലാല്‍ പ്രണവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 
 
'എനിക്കും ആദ്യകാലങ്ങളില്‍ അങ്ങനെ തന്നെയായിരുന്നു. വളരെ ഷെയായിട്ടുള്ള ആളായിരുന്നു. പ്രണവ് കുറച്ചുകൂടെ കൂടുതലാണ്. ഒരു സാധാരണ ജീവിതം നയിക്കാന്‍ പറ്റുന്നുണ്ട്. അല്ലാതെ ഇതുപോലൊരു തിരിച്ചു പറയാന്‍... നിങ്ങളെപ്പോലുള്ള ആളുകളുടെ മുന്നിലല്ലേ വന്നിരിക്കുന്നത്. അങ്ങനത്തെ ഒരാളാണ്.
 
 അയാള് കുറച്ചുകൂടെ അകത്തേക്ക് വലിഞ്ഞിരിക്കുന്ന ആളാണ്. ഇന്‍ട്രോവേര്‍ട്ട് എന്ന് ഞാന്‍ പറയില്ല.എന്തിനാണ് ഞാന്‍ വരുന്നതെന്ന് ചോദിക്കും, അത് വലിയ ചോദ്യമാണ്.',-പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യമായി വില്ലന്റെ സ്പിന്‍ ഓഫ് സിനിമ, വമ്പന്‍ ബജറ്റില്‍ 'മാര്‍കോ',ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ പുതിയ വിവരങ്ങള്‍