Publish Date: Mon, 02 May 2022 (14:40 IST)
Updated Date: Mon, 02 May 2022 (14:45 IST)
പ്രണവും കല്യാണിയും ഇതുവരെ രണ്ട് ചിത്രങ്ങളിലാണ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ആദ്യമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹമായിരുന്നു. രണ്ടാമതായി ഹൃദയവും. ഇരുവരും കുട്ടിക്കാലം മുതലേ അടുത്ത സുഹൃത്തുക്കളാണ്.
പ്രണവും കല്യാണിയും ഒന്നിച്ചുള്ള കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
പ്രണവ് മോഹന്‍ലാല്‍ ഭയങ്കര നിഷ്‌കളങ്കനാണ്, വിനയമുള്ളവനാണ് എന്നൊക്കെയാണ് ആളുകള്‍ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ അവന്‍ അത്ര നല്ലകുട്ടിയൊന്നുമല്ല എന്നാണ് കല്യാണി പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തിനിടെ കല്യാണി പ്രിയദര്‍ശന്‍ തമാശരൂപേണ പറഞ്ഞത്.