Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛന് പിന്നാലെ മകന്റെ ചിത്രത്തിനും 'ആക്​ഷൻ' പീറ്റർ ഹെയ്ൻ; പ്രണവ്-അരുൺഗോപി ചിത്രം ജൂലൈയിൽ ആരംഭിക്കും

പ്രണവ് ചിത്രത്തിന് ആക്​ഷൻ പീറ്റർ ഹെയ്ൻ; പ്രണവ്-അരുൺഗോപി ചിത്രം ജൂലൈയിൽ ആരംഭിക്കും

അച്ഛന് പിന്നാലെ മകന്റെ ചിത്രത്തിനും 'ആക്​ഷൻ' പീറ്റർ ഹെയ്ൻ; പ്രണവ്-അരുൺഗോപി ചിത്രം ജൂലൈയിൽ ആരംഭിക്കും
, വ്യാഴം, 28 ജൂണ്‍ 2018 (08:43 IST)
പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം 23ന് കാഞ്ഞിരപ്പള്ളിയിൽ ആരംഭിക്കും. മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമായിരിക്കും ഇത്. അരുൺ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു. ജൂലൈ ഒൻപതിന് അഞ്ചുമന ക്ഷേത്രത്തിൽവെച്ച് സിനിമയുടെ പൂജനടക്കും.
 
ചിത്രത്തിനായി വമ്പൻ ടീമുകളാണ് അണിചേരുന്നത്. സിനിമയുടെ ആക്​ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. ഗോപിസുന്ദർ സംഗീതം നിർവ്വഹിക്കും. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. സിനിമയുടെ തിരക്കഥയും അരുൺ തന്നെയാണ്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല. 
 
ആദിയിലൂടെയാണ് പ്രണവ് ആദ്യമായി നായകവേഷം കൈകാര്യം ചെയ്‌തത്. ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. ആദിയിലൂടെ പ്രണവ് മികച്ച വേഷം കൈകാര്യം ചെയ്‌ത് പ്രേക്ഷക മനസ്സ് കീഴടക്കുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയിലെ തമ്മിലടിയില്‍ മോഹന്‍ലാല്‍ - പൃഥ്വിരാജ് ടീമിന്‍റെ ലൂസിഫറിന് എന്ത് സംഭവിക്കും?