Publish Date: Mon, 14 Jun 2021 (11:46 IST)
Updated Date: Mon, 14 Jun 2021 (11:57 IST)
അമ്മ എന്നതിനുപരി നല്ലൊരു സുഹൃത്ത് കൂടിയാണ് പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും പൂര്‍ണിമ ഇന്ദ്രജിത്ത്. മക്കള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ലോക്ക് ഡൗണ്‍ ദിനങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുകയാണ് ഈ കുടുംബം. ഇപ്പോഴിതാ പ്രാര്‍ത്ഥന പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
അമ്മയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന മകളെയാണ് വീഡിയോയില്‍ കാണാനാകുന്നത്.ശോ സ്റ്റെപ്പ് തെറ്റി എന്ന് പ്രാര്‍ത്ഥന പങ്കുവെച്ച വീഡിയോയ്ക്ക് താഴെ പൂര്‍ണിമ കുറിച്ചു.
സംഗീതത്തിന്റെ വഴിയെ സഞ്ചരിക്കാനാണ്ണ് പ്രാര്‍ത്ഥനയ്ക്ക് ഇഷ്ടം. തന്റെ സ്വരമാധുര്യത്തിലൂടെ ഒരുപാട് ആരാധകരെയും താരപുത്രി സ്വന്തമാക്കിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്.
കെ ആര്‍ അനൂപ്
Publish Date: Mon, 14 Jun 2021 (11:46 IST)
Updated Date: Mon, 14 Jun 2021 (11:57 IST)