Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മലയാള നടി ആണെന്ന് കരുതി ഞാന്‍ അടച്ചുപൂട്ടി ഉടുപ്പും ധരിച്ച് നടക്കണോ?'; വസ്ത്രധാരണത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് മറുപടിയുമായി പ്രയാഗ

Prayaga Martin about her dressing
, ചൊവ്വ, 7 നവം‌ബര്‍ 2023 (16:25 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം വളരെ മോഡേണ്‍ വസ്ത്രത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ പല വസ്ത്രങ്ങളും ട്രോളുകള്‍ക്ക് കാരണമാകാറുണ്ട്. തന്റെ വസ്ത്ര ധാരണ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കുകയാണ് താരം ഇപ്പോള്‍. മലയാള നടിക്ക് ചേരാത്ത വസ്ത്ര ധാരണമാണ് താരത്തിന്റേതെന്ന് പൊതുവെ അഭിപ്രായമുണ്ടല്ലോ എന്ന് ഒരു ഓണ്‍ലൈന്‍ മീഡിയ പാപ്പരാസി പ്രയാഗയോട് ചോദിച്ചു. മറ്റുള്ളവരുടെ ഇഷ്ടത്തിനു വസ്ത്രം ധരിച്ചു നടക്കുകയാണോ താന്‍ ചെയ്യേണ്ടതെന്ന് പ്രയാഗ മറുചോദ്യം ഉന്നയിക്കുകയും ചെയ്തു. 
 


' അതിനു ഞാന്‍ എന്ത് ചെയ്യണം. ഞാന്‍ വേറെ ആളുകളുടെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത്, എന്റെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത്? മലയാളം നടിയെന്ന നിലയ്ക്ക് ഞാന്‍ എപ്പോഴും അടച്ചുകെട്ടി, പൂട്ടികെട്ടി എപ്പോഴും ഉടുപ്പിട്ട് നടക്കണമെന്നാണോ പറയുന്നത്. ഇക്കാര്യങ്ങള്‍ ഇത്തരം നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്ന ആളുകളോട് പോയി ചോദിക്ക്,' പ്രയാഗ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍ഡിഎക്‌സിന് ശേഷം ഷെയ്ന്‍ നിഗം- സാം സി എസ് കോമ്പോ വീണ്ടും, വേലയിലെ പുതിയ ഗാനങ്ങള്‍