Webdunia - Bharat's app for daily news and videos

Install App

ആരാണ് ഈ ഓം പ്രകാശ്? എനിക്കറിയില്ല, ഒരു പരിചയവുമില്ല: കണ്ടിട്ടില്ലെന്ന് പ്രയാഗ മാർട്ടിൻ

നിഹാരിക കെ എസ്
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (11:41 IST)
Prayaga Martin
കുപ്രസിദ്ധ കുറ്റവാളി ഓം പ്രകാശിനെതിരായ ലഹരിക്കേസിൽ പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ നടി പ്രയാഗ മാർട്ടിനെതിരെ സൈബർ ആക്രമണം നടന്നിരുന്നു. ഇരുവരും ഓം പ്രകാശിനെ നേരിൽ കണ്ടുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, സംഭവം വിവാദമായതോടെ പ്രതികരണവുമായി നടി രംഗത്ത്. ഗുണ്ടാ നേതാവായ ഓം പ്രകാശിനെ തനിക്ക് അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പ്രയാഗ മാര്‍ട്ടിന്‍ പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
 
ഹോട്ടലിലെത്തിയത് സുഹൃത്തുക്കളുടെ കൂടിയാണെന്നും ഓം പ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രയാഗ പറയുന്നു. ഓം പ്രകാശിനെ പരിചയമില്ലെന്നും താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നുമാണ് പ്രയാഗ മാര്‍ട്ടിന്‍ വ്യക്തമാക്കുന്നത്. തന്റെ സുഹൃത്തുക്കളുമായിട്ട് അവരുടെ സുഹൃത്തുക്കളെ കാണാന്‍ ആണ് താന്‍ ഹോട്ടലില്‍ പോയതെന്നാണ് പ്രയാഗ പറയുന്നത്. തനിക്കൊപ്പം ആ മുറിയില്‍ നാലഞ്ചു വയസുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നുവെന്നും പ്രയാഗ പറയുന്നുണ്ട്. 
 
'ഓം പ്രകാശിനെ താന്‍ കണ്ടിട്ടില്ല. ഓം പ്രകാശവുമായി പരിചയമില്ല. ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ കൂടെ. താന്‍ ലഹരി ഉപയോഗിക്കാറില്ല. ഉകോഴിക്കോട് നിന്ന് നാലരയ്ക്ക് എത്തി ഒരു ഉറക്കം കഴിഞ്ഞ് എണീറ്റ് ഒരു കോള്‍ എടുത്ത ഓര്‍മ്മയേ ഉള്ളൂ. അപ്പോഴാണ് എന്റെ അടുത്ത് ഈ ഓം പ്രകാശ് എന്ന ആളെ പറ്റി ഇങ്ങനെ കേള്‍ക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞ് മീഡിയ വിളിച്ചത്. ഇത് എനിക്ക് എന്താണെന്ന് അറിയില്ല, എനിക്ക് പുള്ളിക്കാരനെയും അറിയില്ല. സോഷ്യല്‍ മീഡിയ സോഷ്യല്‍ മീഡിയയുടെതായിട്ടുള്ള കഥകള്‍ മെനഞ്ഞ് ഉണ്ടാക്കിയെടുക്കും. അത് ഞാന്‍ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല', പ്രയാഗ മാർട്ടിൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍

ആശാവര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍

പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 രൂപയാക്കി; വര്‍ദ്ധിപ്പിച്ചത് 8000 രൂപ

അടുത്ത ലേഖനം
Show comments