Select Your Language

Notifications

webdunia
webdunia
webdunia
webdunia

35 വർഷങ്ങൾക്കു ശേഷം 'ഒരു വടക്കൻ വീരഗാഥ' റീ റിലീസ്, ഒരുപാട് ആഗ്രഹിച്ച കാര്യമെന്ന് മമ്മൂട്ടി

35 വർഷങ്ങൾക്കു ശേഷം 'ഒരു വടക്കൻ വീരഗാഥ' റീ റിലീസ്, ഒരുപാട് ആഗ്രഹിച്ച കാര്യമെന്ന് മമ്മൂട്ടി

നിഹാരിക കെ എസ്

, ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (10:29 IST)
മലയാളത്തിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. മമ്മൂട്ടിയുടെ പാലേരി മാണിക്യം അടുത്തിടെ റീ റിലീസ് ചെയ്തിരുന്നു. എന്നാൽ, ചിത്രത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ്, പ്രേക്ഷകർക്ക് ആവേശം പടർത്തി മമ്മൂട്ടിയുടെ ക്ലാസിക് ചിത്രമായ ‘ഒരു വടക്കൻ വീരഗാഥ’ റീ റിലീസിനൊരുങ്ങുന്നത്. 4 കെ ദൃശ്യമികവോടെയാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. 1989 ൽ റിലീസ് ചെയ്ത ചിത്രം 35 വർഷങ്ങൾക്ക് ശേഷമാണ് റീറിലീസ് ചെയ്യുന്നത്.
 
 

ഒരുപാട് അവാർഡുകൾ മലയാള സിനിമയ്ക്ക് നേടിക്കൊടുത്ത ചിത്രമാണ് വടക്കൻ വീരഗാഥ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഇതിലൂടെ മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. മികച്ച തിരക്കഥ,മികച്ച പ്രൊഡക്ഷൻ ഡിസൈൻ,മികച്ച വസ്ത്രാലങ്കാരം(പി. കൃഷ്ണമൂർത്തി) എന്നിങ്ങനെ ചിത്രത്തിന് ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.4 ദേശിയ ചലച്ചിത്ര അവാർഡുകളും എട്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും മലയാളികളുടെ ഈ അഭിമാന ചിത്രം നേടിയിട്ടുണ്ട്. 
 
തന്റെ പേജിലൂടെ, നേരത്തെ മമ്മൂട്ടി ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ആയിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് റിപ്പോർട്ട്. ഇതിനിടെ, ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ആശംസ വീഡിയോയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി. 
 
'മലയാള സിനിമയ്ക്കും വ്യക്തിപരമായി തനിക്കും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി തന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്നും പ്രിയപ്പെട്ട എംടി വാസുദേവൻ നായർ തിരക്കഥ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത്, ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് നിർമിച്ച് 1989 ൽ റിലീസ് ചെയ്ത ഈ സിനിമ വീണ്ടും പുതിയ സാങ്കേതിക വിദ്യകളോടെ റിലീസ് ചെയ്യുകയാണ്.
 

 
വടക്കൻ വീരഗാഥ 4 കെ അറ്റ്‌മോസിൽ റിലീസ് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് പിവിജിയെന്നും (പിവി ഗംഗാധരൻ) തങ്ങൾ തമ്മിൽ ഇതിനെ കുറിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ടെന്നും മമ്മൂട്ടി വീഡിയോയിൽ പറയുന്നുണ്ട്. അന്ന് എന്തുകൊണ്ടോ അത് നടക്കാതെ പോയി. ഇന്ന് അദ്ദേഹത്തിന്റെ മക്കൾ ആ സ്വപ്‌നം സാക്ഷാത്കരിക്കുകയാണ്. നേരത്തെ കണ്ടവർക്ക് വീണ്ടുമൊരിക്കൽ കൂടി കാണാനും പുതിയ കാഴ്ച്ചക്കാർക്ക് പുതിയ കാഴ്ച,ശബ്ദ മിഴിവോടുകൂടി കാണാനും ചിത്രം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഒരുക്കിയിരിക്കുകയാണ്', മമ്മൂട്ടി പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലേ? അകത്താകുമോ? - പ്രയാഗ മാർട്ടിന് നേരെ സൈബർ ആക്രമണം