Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതേ ചിരി; പ്രയാഗ പിണറായിക്ക് പഠിക്കുകയാണോയെന്ന് സോഷ്യല്‍ മീഡിയ

അതേ ചിരി; പ്രയാഗ പിണറായിക്ക് പഠിക്കുകയാണോയെന്ന് സോഷ്യല്‍ മീഡിയ

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 9 ഒക്‌ടോബര്‍ 2024 (20:08 IST)
ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്നതിന് പിന്നാലെ ഹ..ഹാ.ഹി..ഹു ഹോ! ' എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. പൊലീസ് നടപടികളെ പരിഹസിച്ചാണ് നടിയുടെ ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം പ്രയാഗയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിറയെ നെഗറ്റീവ് കമന്റുകളും പരിഹാസ കമന്റുകളും വന്നു നിറയുകയാണ്. താരത്തിന്റെ ചിരി പിണറായി വിജയന്റേതിന് സമാനമാണെന്നും പ്രയാഗ കുറ്റം മറയ്ക്കാനാണ് ചിരിക്കുന്നതെന്നും പിണറായിക്ക് പഠിക്കുകയാണോയെന്നുമാണ് കമന്റുകള്‍ വരുന്നത്. 
 
അതേസമയം ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും ചോദ്യം ചെയ്യലിനായി പൊലീസിന്റെ നോട്ടീസ് ലഭിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാനാണ് പ്രയാഗയോട് നോട്ടീസില്‍ പറയുന്നത്. ശ്രീനാഥ് ഭാസി 11 മണിക്ക് ഹാജരാകണം. പ്രയാഗയുടെ ഫ്ലാറ്റില്‍ എത്തി നോട്ടീസ് കൈമാറുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? മിയ ജോർജിന്റെ വെളിപ്പെടുത്തൽ