Webdunia - Bharat's app for daily news and videos

Install App

'പ്രേമലു എഫക്ട്' !വിജയ് ദേവരകൊണ്ടയുടെ നായികയായി മമിത ബൈജു

കെ ആര്‍ അനൂപ്
വെള്ളി, 10 മെയ് 2024 (15:28 IST)
വിജയ് ദേവരകൊണ്ട ഇന്നലെ ജന്മദിനം ആഘോഷിച്ചു. 'ഫാമിലി സ്റ്റാര്‍' എന്ന ചിത്രത്തിലാണ് നടനെ ഒടുവിലായി കണ്ടത്. ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം മൂന്ന് പുതിയ പ്രോജക്ടുകള്‍ പ്രഖ്യാപിച്ചിരുന്നു.
 
തന്റെ 12-ാമത്തെ ചിത്രത്തിനായി വിജയ് ദേവരകൊണ്ട സംവിധായകന്‍ ഗൗതം തിണ്ണനൂരിയുമായി കൈകോര്‍ക്കുന്നു.
 ടെസ്റ്റ് ഷൂട്ട് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തുടക്കത്തില്‍, നടി ശ്രീലീലയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്, നടിയുടെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് കാരണം മറ്റൊരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കള്‍. മമിത ബൈജുവും ഭാഗ്യശ്രീ ബോസും ചിത്രത്തിലെ നായികമാര്‍ ആകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇരു നടിമാരായും ചര്‍ച്ചകള്‍ നടക്കുന്നു.
 
 'വിഡി 12' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായി മമിത ബൈജുവിനെ സമീപിച്ചിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
 കൂടാതെ, വിജയ് ദേവരകൊണ്ട രണ്ട് ചിത്രങ്ങളില്‍ കൂടി ഒപ്പുവെച്ചിട്ടുണ്ട്: സംവിധായകന്‍ രവി കിരണ്‍ കോലയ്ക്കൊപ്പം 'VD 13'/'SVC 59', രാഹുല്‍ സംകൃത്യനൊപ്പം 'VD 14' .
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈബർ ആക്രമണം: നിയമ നടപടിക്കൊരുങ്ങി നടി റിനി ആൻ ജോർജ്

Krishna Janmashtami Wishes in Malayalam: ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ മലയാളത്തില്‍

Kerala Cabinet Decisions: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21 ആയി കുറയ്ക്കാനൊരുങ്ങി ഡൽഹി

അടുത്ത ലേഖനം
Show comments