നസ്‌ലെനും മമിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലുവിന് മികച്ച പ്രതികരണങ്ങളാണ് എങ്ങു നിന്നും ലഭിക്കുന്നത്. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിലെ രണ്ടാം ആഴ്ചയിലും മികച്ച കളക്ഷന്‍ തന്നെ നേടാന്‍ ആകുന്നുണ്ട്. കേരളത്തില്‍നിന്ന് മാത്രം 14 കോടിയിലേറെ സിനിമ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.മമ്മൂട്ടിയുടെ ഭ്രമയുഗമെത്തിയിട്ടും പ്രേമലുവിന്റെ കളക്ഷന് കാര്യമായ ഇടവ് വന്നിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇന്നലെ ഇന്ത്യയില്‍ നിന്ന് പ്രേമലു 1.40 കോടി രൂപയില്‍ കൂടുതല്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ആഗോള ബോക്‌സ് ഓഫീസില്‍ 21 കോടി പിന്നിട്ടു ഈ ഗിരീഷ് എഡി ചിത്രം.
ചിത്രത്തിന്റെ ക്യാമറ: അജ്മല്‍ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍സ്: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേവ്യര്‍ റിച്ചാര്‍ഡ് , വി എഫ് എക്‌സ്: എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്