Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

പ്രേമലു ഒടിടി റൈറ്റ്‌സ് വിറ്റുപോയി, എപ്പോള്‍ എത്തും? പുതിയ വിവരങ്ങള്‍

Outside Kerala

കെ ആര്‍ അനൂപ്

, വ്യാഴം, 29 ഫെബ്രുവരി 2024 (10:30 IST)
കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും തെലുങ്ക് നാടുകളിലും പ്രേമലു ചര്‍ച്ചയാക്കുകയാണ്. മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രം 4 ആഴ്ചയായിട്ടും കളക്ഷന്‍ താഴേക്ക് പോകുന്നില്ല. ഓരോ ദിവസവും കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്.പ്രേമലുവിന്റെ ഒടിടി റൈറ്റ്‌സ് വിറ്റുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
 
ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറാണ് പ്രേമലുവിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാലാഴ്ചത്തെ പ്രദര്‍ശനം കഴിഞ്ഞാല്‍ ഒടിടിയില്‍ എത്തുന്ന പതിവ് കാഴ്ച ഇത്തവണ ഉണ്ടാവില്ല.ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടുന്നതിനാല്‍ പ്രേമലു കുറച്ചധികം വൈകാനാണ് സാധ്യത.ALSO READ: '2018' വീണു !പുതിയ റെക്കോര്‍ഡ് ഇട്ട് മഞ്ഞുമ്മല്‍ ബോയ്‌സ്
 
നസ്‌ലെന്റെ പ്രേമലു ആഗോളതലത്തില്‍ 70 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍നിന്ന് മാത്രം ഇപ്പോഴും ഒരു കോടി കളക്ഷന്‍ പ്രേമലു നേടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നൂറുകോടി ക്ലബ്ബില്‍ പ്രേമലു എത്തുമെന്ന് കാര്യത്തില്‍ തര്‍ക്കമില്ല.അങ്ങനെയായാല്‍ സോളോ നായകനെന്ന നിലയില്‍ സിനിമ നസ്‌ലെന് വലിയ അവസരങ്ങളാണ് മുന്നിലുള്ളത്. 
 
  ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും മികച്ച അഭിപ്രായമുണ്ടാക്കിയപ്പോലും പ്രേമലു വീണില്ല.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'2018' വീണു !പുതിയ റെക്കോര്‍ഡ് ഇട്ട് മഞ്ഞുമ്മല്‍ ബോയ്‌സ്