Webdunia - Bharat's app for daily news and videos

Install App

പൊട്ടിച്ചിരിപ്പിച്ച് 2024-ലെ ഏറ്റവും വലിയ ഹിറ്റായി,'പ്രേമലു'രണ്ടാം വാരത്തിലേക്ക്,സക്‌സസ് ടീസര്‍

കെ ആര്‍ അനൂപ്
വെള്ളി, 16 ഫെബ്രുവരി 2024 (12:54 IST)
Premalu Success Teaser
രോമാഞ്ചം വിജയത്തിന് ശേഷം വലിയ ബഹളങ്ങള്‍ ഇല്ലാതെ തിയേറ്ററുകളില്‍ എത്തി ബ്ലോക്ക് ബസ്റ്റര്‍ ആയിരിക്കുകയാണ് പ്രേമലു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത സിനിമ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ചിരിക്കാനായി ആളുകള്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറാനും സിനിമയ്ക്കായി.
റിലീസ് ദിനം മുതല്‍ക്കേ ഗംഭീര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. രണ്ടാം ദിവസം കൂടുതല്‍ തിയേറ്ററുകളിലേക്ക് പ്രദര്‍ശനം കടക്കും. ഭ്രമയുഗം ഉള്‍പ്പെടെയുള്ള പുതിയ റിലീസുകള്‍ വന്നിട്ടും മികച്ച കളക്ഷന്‍ തന്നെയാണ് പ്രേമലുവിന് ലഭിക്കുന്നത്.ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ സക്‌സസ് ടീസറും പുറത്തുവിട്ടിരുന്നു.
 
നസ്ലന്‍, മമിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു.
 
  ചിത്രത്തിന്റെ ക്യാമറ: അജ്മല്‍ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍സ്: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേവ്യര്‍ റിച്ചാര്‍ഡ് , വി എഫ് എക്‌സ്: എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും

ഇ- ചെല്ലാൻ തട്ടിപ്പ്:മലയാളത്തിലും ക്ലിക്ക് ചെയ്യരുത്, എങ്ങനെ വ്യാജനെ അറിയാം?, പോം വഴി നിർദേശിച്ച് എംവിഡി

കീഴടങ്ങു, ഞങ്ങള്‍ക്ക് സമാധാനമായി കഴിയണം: ഭീകരവാദി ആദിലിന്റെ കുടുംബം

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് നടക്കും

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?

അടുത്ത ലേഖനം
Show comments