Webdunia - Bharat's app for daily news and videos

Install App

'ജയിലര്‍' കടന്ന് പ്രേമലു, ഇനി 'ലിയോ'യെ വീഴ്ത്തും ! അവിശ്വസനീയം ഈ കണക്കുകള്‍

കേരള ബോക്‌സ്ഓഫീസിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പ്രേമലു ഇപ്പോള്‍

രേണുക വേണു
ശനി, 23 മാര്‍ച്ച് 2024 (16:21 IST)
ബോക്‌സ്ഓഫീസില്‍ എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'പ്രേമലു'വിന്റെ ജൈത്രയാത്ര. മലയാളത്തിനു പുറത്ത് തമിഴിലും തെലുങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 115 കോടി കടന്നു. കേരളത്തില്‍ നിന്നു മാത്രം 57 കോടിയിലേറെ ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. രജനികാന്ത് ചിത്രം ജയിലറിന്റെ കേരള കളക്ഷനെ പ്രേമലു മറികടന്നു എന്നതാണ് ശ്രദ്ധേയം. 
 
കേരള ബോക്‌സ്ഓഫീസിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പ്രേമലു ഇപ്പോള്‍. വിജയ് ചിത്രം ലിയോയുടെ കളക്ഷന്‍ ഉടന്‍ തന്നെ പ്രേമലു മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. 15 ലക്ഷം മാത്രമായിരിന്നു പ്രേമലുവിന്റെ പ്രീ സെയില്‍, ആദ്യദിനം കേരള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത് ഒരു കോടിയില്‍ താഴെയും ! അവിടെ നിന്നാണ് മലയാളവും കടന്നുള്ള പ്രേമലുവിന്റെ സൂപ്പര്‍ഹിറ്റ് യാത്ര. 
 
മമിത ബൈജു, നസ്ലന്‍, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, ശ്യാം മോഹന്‍ എന്നിവരാണ് പ്രേമലുവില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

എവറസ്റ്റ് കൊടുമുടിക്ക് സമീപം കണ്ടെത്തിയത് രാജവെമ്പാല അടക്കമുള്ള 10 പാമ്പുകളെ; ആഗോള താപനത്തിന്റെ പ്രത്യാഘാതമെന്ന് കാലാവസ്ഥ വിദഗ്ധര്‍

ദിയ കൃഷ്ണ നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കണം, ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 66 ലക്ഷം രൂപ എത്തി; അന്വേഷണം ക്ലൈമാക്‌സിലേക്ക്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

അടുത്ത ലേഖനം
Show comments