Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേരത്തെ രഹസ്യവിവാഹം, ഇപ്പോള്‍ വിവാഹിതനായ നിര്‍മ്മാതാവിനെ കല്യാണം കഴിക്കാന്‍ പോകുന്നു, ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് അഞ്ജലി

നേരത്തെ രഹസ്യവിവാഹം, ഇപ്പോള്‍ വിവാഹിതനായ നിര്‍മ്മാതാവിനെ കല്യാണം കഴിക്കാന്‍ പോകുന്നു, ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് അഞ്ജലി

കെ ആര്‍ അനൂപ്

, ശനി, 23 മാര്‍ച്ച് 2024 (13:39 IST)
മലയാളി സിനിമ പ്രേമികള്‍ക്കും അടുത്തറിയാവുന്ന നടിയാണ് അഞ്ജലി. തമിഴില്‍ കരിയര്‍ ആരംഭിച്ച നടി തെലുങ്കിലും തിളങ്ങി.പയ്യന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഞ്ജലി അഭിനയിച്ചു.ജോജു ജോര്‍ജിനൊപ്പം ഇരട്ട എന്ന സിനിമയിലാണ് താരത്തെ ഒടുവില്‍ കണ്ടത്. നടിയുടെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്.
 
 തെലുങ്ക് നിര്‍മ്മാതാവുമായി അഞ്ജലി ഉടന്‍ വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ വെബ് സീരീസുകളിലും അഞ്ജലിയെ കാണാന്‍ തുടങ്ങിയ സമയമാണ് ഇപ്പോള്‍. അതിനിടെയാണ് താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്.
 
ആന്ധ്രയിലെ ഒരു പ്രമുഖ നിര്‍മ്മാതാവിനെയാണ് അഞ്ജലി വിവാഹം കഴിക്കാന്‍ പോകുന്നത് എന്നാണ് വാര്‍ത്ത. ഇദ്ദേഹം നേരത്തെ വിവാഹം കഴിച്ച ആളാണെന്നും ആ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് അഞ്ജലിയുമായുള്ള വിവാഹത്തിലേക്ക് എത്തിയതെന്നും പറയപ്പെടുന്നു. എന്നാല്‍ അത് ആരാണെന്ന് കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുഹൃത്തുക്കളുടെ പേരൊക്കെ ചേര്‍ത്ത് ഗോസിപ്പുകള്‍ ഇടയ്ക്കിടെ വരാറുണ്ട്. അതിനിടെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് അഞ്ജലി ഒരു വ്യവസായിയെ രഹസ്യമായി വിവാഹം കഴിച്ചതായി ഉള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ കേട്ടതൊന്നും സത്യമല്ലെന്ന് പറഞ്ഞുകൊണ്ട് നാട്ടില്‍ തന്നെ രംഗത്ത് എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമം ആയത്.
 
 
 
 
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി അമ്മയാകാന്‍ പറ്റില്ല, രണ്ടാമത്തെ കുഞ്ഞിനായി 7 വര്‍ഷം ശ്രമിച്ചു, അഞ്ചാം മാസത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടു, വേദന പങ്കുവെച്ച് നടി റാണി മുഖര്‍ജി