Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി അവിസ്മരണീയമാക്കിയ ഹിറ്റ്‌ലർ മാധവൻ‌കുട്ടിയാവാൻ പൃഥ്വി ?

Webdunia
തിങ്കള്‍, 18 മാര്‍ച്ച് 2019 (14:40 IST)
ലൂസിഫറിന്റെ തിരക്കുകൾ എല്ലാം കഴിഞ്ഞ ശേഷം പൃഥ്വിരാജ് നേരെ എത്തിയത് കലാഭവൻ ഷജോൺ ഒരുക്കുന്ന ബ്രദേഴ്സ് ഡേ എന്ന സിനിമയുടെ സെറ്റിലേക്കാണ്. ഏറെ കാലത്തിന് ശേഷം ആക്ഷനും പ്രണയൌം വിട്ട്. ഒരു ഒരു മുഴുനീളെ ഫൺ നിമയിലേക്ക് പൃഥ്വിരാജ് എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.
 
എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ സിനിമയെക്കുറിച്ച് ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊന്നാണ്. മമ്മൂട്ടി അനശ്വരമാക്കിയ ഹിറ്റ്ലർ മാധവൻ‌കുട്ടി എന്ന കഥാപാത്രവുമായി ബ്രദേഴ്സ് ഡേയിലെ പൃഥ്വിയുടെ കഥാപാത്രത്തിന് സാമ്യം ഉണ്ട് എന്നാണ് സോഷ്യൽ മീഡയിൽ പ്രധാനമായും ഉയരുന്ന സംശയം. 
 
ഇതിന് കാരണവുമുണ്ട്. ബ്രദേഴ്സ് ഡേയിൽ നാല് പ്രധാന നായിക കഥാപാത്രങ്ങളുണ്ട്. സിനിമയുടെ പേര് ബ്രദേഴ്സ് ഡേ എന്നും ഇത് രണ്ടും കൂട്ടിവായിച്ചാൽ ഈ സംശയം ആർക്കും തോന്നാം. ഈ കഥാപാത്രങ്ങളുടെ സഹോദരനായാവും പൃഥ്വി എത്തുക എന്നാണ് സൂചനകൾ. എന്നാൽ ഇതു സംബന്ധിച്ച് അണിയറ പ്രവർത്തകരിൽനിന്നും യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല. 
 
ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തിൽ നായികാ കഥാപാത്രങ്ങളായി എത്തുന്നത്. ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മാർച്ച് ആദ്യ വാരത്തോടെ ആരംഭിച്ച സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുവരികയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അടുത്ത ലേഖനം
Show comments